കേന്ദ്ര ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'മിനിരത്ന' കമ്പനിയായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി (ECIL) ൽ അപ്രന്റീസ് ആകാൻ അവസരം. ഇന്ത്യയുടെ പ്രതിരോധം, എയ്‌റോസ്‌പേസ്, ഐടി എന്നീ മേഖലകളിൽ നിർണ്ണായക സംഭാവന നൽകുന്ന കമ്പനി ആണിത്.
ഗ്രാജുവേറ്റ് എൻജിനീയർ അപ്രന്റീസ് (GEA), ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് (TA) തസ്തികകളിലായി ആകെ 248 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപൻഡോടെ ഒരു വർഷത്തെ അപ്രന്റീസ് പരിശീലനം ലഭിക്കും.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ ECIL അംഗീകൃത ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിക്കും.
താഴെ പറയുന്ന വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ആണ് അവസരം.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ECE)
കമ്പ്യൂട്ടർ സയൻസ് / ഐടി
മെക്കാനിക്കൽ
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (EEE)
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (EIE)
സിവിൽ
കെമിക്കൽ
ഗ്രാജുവേറ്റ് എഞ്ചിനീയർ അപ്രന്റീസ് (GEA): 200 ഒഴിവുകൾ
ബന്ധപ്പെട്ട വിഷയത്തിൽ AICTE അംഗീകൃത കോളേജിലോ അംഗീകൃത സർവകലാശാലയിലോ നിന്നുള്ള ബി .ഇ / ബി .ടെക് ബിരുദം നേടിയിരിക്കണം.
പ്രതിമാസം ₹9,000 സ്റ്റൈപ്പന്റ്
01 ഏപ്രിൽ 2023-ന് ശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത.
ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ് (TA): 48 ഒഴിവുകൾ
മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 3 വർഷ ഡിപ്ലോമ
01 ഏപ്രിൽ 2023-ന് ശേഷം പാസായവർക്കാണ് അപേക്ഷിക്കാൻ അർഹത..
പ്രതിമാസം ₹8,000 സ്റ്റൈപ്പന്റ്
കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക https://www.ecil.co.in/jobs/Advt_GEA_TA_01_2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates