നാഷണൽ ഹൈവേ അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ ഒഴിവുകൾ, എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും നിർദ്ദിഷ്ട ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.
NH 66 in kerala,
Deputy Manager vacancies at National Highways Authority of India (NHAI ), Engineering degree holders can apply AI Gemini
Updated on
1 min read

റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയപാത അതോറിട്ടി (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ -NHAI) ഡെപ്യൂട്ടി മാനേജർ തസ്തികകളിലെ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി മാനേജർ (ടെക്‌നിക്കൽ) തസ്തികയിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും നിർദ്ദിഷ്ട ഗേറ്റ് സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.

NH 66 in kerala,
നിയമ ബിരുദമുള്ളവ‍ർക്ക് സർക്കാർ ജോലി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്കിയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

ദേശീയ പാത അതോറിട്ടിയുടെ NHAI ഔദ്യോഗിക വെബ്സൈറ്റിലൂടെ (nhai.gov.in) ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്തിക: ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)

യോഗ്യത:

⊛ സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് അല്ലെങ്കിൽ ബി ഇ

⊛ ഗേറ്റ് സ്കോർ

പ്രായപരിധി : 20 നും 30 നും ഇടയിൽ

ഒഴിവുകളുടെ എണ്ണം: 40

ശമ്പള സ്കെയിൽ: 56,100 - 1,77,500 രൂപയും മറ്റ് ആനുകൂല്യങ്ങളും

NH 66 in kerala,
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഓഫിസറാകാം

ഗേറ്റ് സ്കോറിനെ മാനദണ്ഡമാക്കിയായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക.

അപേക്ഷിക്കാനുള്ള അവസാന തീയതി:ഫെബ്രുവരി ഒമ്പത് (09-02-2026)

Summary

Job Alert: Deputy Manager vacancies at National Highways Authority of India (NHAI), Engineering degree holders can apply online at www.nhai.gov.in

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com