സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റ് പദ്ധതി (ഡ്യൂവൽ സർട്ടിഫിക്കേഷൻ) വിജ്ഞാപനം ചെയ്തു. നിലവിൽ എട്ടാം സെമെസ്റ്ററിൽ എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ഈ പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടുന്നവർക്ക് അവർ തെരഞ്ഞെടുക്കുന്ന മേഖലയിൽ തൊഴിൽ നൈപുണ്യ പരിശീലനത്തിനും, മേഖലാ പ്രായോഗിക പരിശീലനത്തിനും, നേരിട്ടുള്ള തൊഴിൽ നിയമനത്തിനും അവസരം ഉണ്ടായിരിക്കും.
ഈ പദ്ധതിയിൽ പ്രവേശനം നേടുന്ന ബിടെക് സിവിൽ അവസാന വർഷം പഠിക്കുന്ന, ആറാം സെമസ്റ്റർ വരെ ബാക് ലോഗ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ബിൽഡിങ് ഇൻഫർമേഷൻ മോഡലിംഗ്, ക്വാണ്ടിറ്റി സർവേ ആൻഡ് കോൺട്രാക്ടസ് മാനേജ്മന്റ്, ക്വാളിറ്റി അഷുറൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നീ മേഖലകളിൽ തൊഴിൽ നൈപുണ്യം ആർജിച്ചുകൊണ്ട് വ്യാവസായിക മേഖലാ പരിശീലനം ചെയ്യുവാൻ സാധിക്കും.
ബിടെക് മെക്കാനിക്കൽ / ഇലക്ട്രിക്കൽ വിദ്യാർത്ഥികൾക്ക് ബിം എംബെഡഡ് എം ഇ പി സിസ്റ്റം ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ് മേഖലയിലായിരിക്കും പരിശീലനം.
പദ്ധതിയുടെ ഭാഗമായി പ്രവേശനം നേടിയവർക്ക് ബിടെക് വിജയകരമായി പൂർത്തീകരിക്കുന്നതോടെ ഐ ഐ ഐ സിയിൽ അവർ തെരെഞ്ഞെടുത്ത മേഖലയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റും, മുൻ നിര നിർമാണ കമ്പനിയിൽ നേരിട്ടുള്ള നിയമനത്തിനും അവസരം ലഭിക്കും.
പദ്ധതിയുടെ കാലയളവ് ആറു മാസം ആയിരിക്കും. നാലു മാസം ഐ ഐ ഐ സി യിലും,രണ്ടു മാസം രാജ്യത്തെ മുൻ നിര കമ്പനികളിലും ആയിരിക്കും പരിശീലനം. പരിശീലന ചെലവ് വിദ്യാർത്ഥി വഹിക്കണം. സ്‌കിൽ ലോൺ ലഭിക്കാൻ ആവശ്യമായ സഹായങ്ങൾ ഐ ഐ ഐ സിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കും.
ജനുവരി 20 മുതൽ പ്രവേശനം ആരംഭിക്കും. പരിശീലന ക്ലാസുകൾ ഫെബ്രുവരി 2 നു ആരംഭിക്കും. മൂന്ന് ഘട്ടങ്ങളായുള്ള പരിശീലനത്തിന്റെ ആദ്യ ഘട്ടം മാർച്ച് 31 നു അവസാനിക്കും. രണ്ടാം ഘട്ടം മെയ് 4 നു ആരംഭിക്കുകായും ജൂൺ 30 നു അവസാനിക്കുകയും ചെയ്യും. ജൂലൈ 13 മുതൽ ആരംഭിക്കുന്ന വ്യാവസായിക മേഖലാ പരിശീലനം സെപ്റ്റംബർ 11 നു അവസാനിക്കും. വിശദവിവരങ്ങൾക്ക്: 8078980000, www.iiic.ac.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates