

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ നിയമനം നടത്തുന്നു. കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. 9 വിഭാഗങ്ങളിലായി ആകെ 660 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ ജൂൺ 7 വരെ സമർപ്പിക്കാം.
സിവിൽ – 178 ഒഴിവുകൾ
ഇലക്ട്രിക്കൽ – 221 ഒഴിവുകൾ
മെക്കാനിക്കൽ – 145 ഒഴിവുകൾ
സിസ്റ്റം (ഐടി/കമ്പ്യൂട്ടർ സയൻസ്) – 43 ഒഴിവുകൾ
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ – 38 ഒഴിവുകൾ
ജിയോളജി – 15 ഒഴിവുകൾ
ഇൻഡസ്ട്രിയൽ എൻജിനീയറിങ് – 11 ഒഴിവുകൾ
രാജ്ഭാഷ (ഹിന്ദി) – 5 ഒഴിവുകൾ
കമ്പനി സെക്രട്ടറി – 4 ഒഴിവുകൾ
ആകെ ഒഴിവുകൾ – 660
ജനറൽ, ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാർഥികൾക്ക് 30 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായ ഇളവ് ലഭിക്കും.
കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ (CBT) വഴിയായിരിക്കും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.
പരീക്ഷ രണ്ട് പേപ്പറുകളായാണ് നടത്തുക.
• പേപ്പർ 1 – ജനറൽ നോളജ്, ജനറൽ റീസണിംഗ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ ഇംഗ്ലീഷ് എന്നിവയിൽ നിന്ന് 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ. ആകെ മാർക്ക് 100.
• പേപ്പർ 2 – ബന്ധപ്പെട്ട വിഷയത്തിലെ പ്രൊഫഷണൽ നോളജിൽ നിന്ന് 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ. ആകെ മാർക്ക് 100.
ഇതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ലീഡർഷിപ്പ് ഡെവലപ്‌മെന്റ് ട്രെയിനിങ് കമ്പനി നൽകും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ മാനേജ്മെന്റ് ട്രെയിനിയായി നിയമിക്കും. പരിശീലന കാലയളവിൽ പ്രതിമാസം 60,000 – 1,80,000 രൂപ ശമ്പള സ്കെയിലിൽ ആയിരിക്കും നിയമനം. ഒരു വർഷത്തെ ട്രെയിനിങും പ്രൊബേഷൻ കാലയളവും വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം ഉദ്യോഗാർഥികളെ ഓഫീസർ (ഡിസിപ്ലിൻ) തസ്തികയിൽ സ്ഥിരപ്പെടുത്തും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://d3u7ubx0okog7j.cloudfront.net/documents/Advertisement_03_2026_dated_05.05.2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates