

കേരള സർക്കാർ ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെൻറ് (CMD) മുഖേനയാണ് നിയമനം നടത്തുന്നത്. അസിസ്റ്റന്റ് ഡ്രഗ്സ് ഇൻസ്‌പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിലായി ആകെ 40 ഒഴിവുകളാണ് ഉള്ളത്. എല്ലാ ജില്ലകളിലും അവസരമുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 21.
ആകെ ഒഴിവുകൾ: 30
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.ഫാർമ ബിരുദം. ബന്ധപ്പെട്ട മേഖലയിലെ ഉയർന്ന യോഗ്യതയ്ക്ക് മുൻഗണന.
പ്രധാന ചുമതലകൾ
ഉപയോഗിക്കാത്ത മരുന്നുകൾ തിരികെ ശേഖരിക്കുന്ന 'nPROUD' പദ്ധതി സംസ്ഥാനതലത്തിൽ നടപ്പാക്കുന്നതിൽ സഹകരിക്കുക.
ഫീൽഡ് ഇൻസ്‌പെക്ഷനുകളിൽ ഉദ്യോഗസ്ഥരോടൊപ്പം പങ്കെടുക്കുക.
ആന്റിമൈക്രോബിയൽ, സൈക്കോട്രോപ്പിക് മരുന്നുകളുടെ ദുരുപയോഗം പരിശോധിക്കുക.
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ സാമ്പിളുകൾ ശേഖരിക്കുക.
Drugs Rules 1945 പ്രകാരമുള്ള നിയമ നടപടികൾക്കും കോടതി നടപടികൾക്കും സഹായം നൽകുക.
ഡ്രഗ്സ് കൺട്രോളർ നിർദേശിക്കുന്ന മറ്റ് ജോലികൾ നിർവഹിക്കുക.
നിയമന കാലാവധി: 17 മാസം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ (ആവശ്യാനുസരണം ദീർഘിപ്പിക്കാം)
ശമ്പളം: പ്രതിമാസം 30,000 രൂപ
പ്രായപരിധി: പരമാവധി 30 വയസ്
ആകെ ഒഴിവുകൾ: 10
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ / പി.ജി ഡിപ്ലോമ
പ്രവൃത്തിപരിചയം:
ഡാറ്റ എൻട്രി ഓപ്പറേറ്ററായി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം
എം.എസ് ഓഫീസ്, കംപ്യൂട്ടർ ഓപ്പറേഷൻ എന്നിവയിൽ നല്ല പരിജ്ഞാനം
അഭികാമ്യ യോഗ്യത:
KGTE ലോവർ (ഇംഗ്ലീഷ് & മലയാളം)
KGTE ഹയർ (ഇംഗ്ലീഷ്) ടൈപ്പ് റൈറ്റിംഗ് സർട്ടിഫിക്കറ്റ്
സർക്കാർ പദ്ധതികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന
നിയമന കാലാവധി: 1 വർഷം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ (ആവശ്യാനുസരണം ദീർഘിപ്പിക്കാം)
ശമ്പളം: പ്രതിമാസം 24,000 രൂപ
പ്രായപരിധി: പരമാവധി 40 വയസ്
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/05/Notification-Drugs.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates