കുസാറ്റ്: വിവിധ കോഴ്‌സുകളിലേക്ക് റിയൽ ടൈം അഡ്മിഷൻ നടത്തുന്നു

എൽഎൽഎം,എംഎസ് സി ഫിസിക്സ്, ബി.ടെക്ക് തുടങ്ങിയ കോഴ്‌സുകളിലാണ് റിയൽ ടൈം അഡ്മിഷൻ നടത്തുന്നത്.
 CUSAT admissions
CUSAT is conducting real-time admissions for various courses. chat gpt
Updated on
1 min read

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ കോഴ്‌സുകളിലേക്ക് റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. എൽഎൽഎം,എംഎസ് സി ഫിസിക്സ്, ബി.ടെക്ക് തുടങ്ങിയ കോഴ്‌സുകളിലാണ് റിയൽ ടൈം അഡ്മിഷൻ നടത്തുന്നത്. വിശദമായി നോക്കാം.

 CUSAT admissions
ബാങ്കിൽ ജോലി നേടാൻ അവസരം; 10,277 ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 21

നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത് എം.ടെക്ക് സിന്തെറ്റിക് ബയോളജി ആൻഡ് മാനുഫാക്ച്ചറിങ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ആഗസ്റ്റ് 21ന് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്ത്, കുസാറ്റ് ലേക്‌സൈഡ് ക്യാമ്പസ്സിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 10 മണി മുതൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in/ എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0484-2381120,9846047433

 CUSAT admissions
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് രണ്ട് വർഷ എൽഎൽഎം പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ആഗസ്റ്റ് 21ന് കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽവെച്ച് നടക്കും. രജിസ്‌ട്രേഷൻ സമയം രാവിലെ 9 മണി മുതൽ 10 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2862481, 9383445550

എംഎസ് സി ഫിസിക്സ് പ്രോഗ്രാമിലേക്കുള്ള റിയൽ ടൈം അഡ്മിഷൻ ആഗസ്റ്റ് 22ന് കുസാറ് ഫിസിക്സ് വകുപ്പിൽവെച്ച് നടക്കും. രാജിസിട്രേഷൻ സമയം രാവിലെ 9:30 മുതൽ 11 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2577404,0484-2862441

 CUSAT admissions
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ബി.ടെക്ക് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 20,21 തീയതികളിൽ ഓൺലൈനിനായി ചെയ്യാവുന്നതാണ്. ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷകർ റിയൽ ടൈം അഡ്മിഷനായി കുസാറ്റ് സെമിനാർ കോംപ്ലക്സിൽ ഓൺലൈൻ രജിസ്ട്രേഷനുശേഷം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in/ സന്ദർശിക്കുക. ഫോൺ: 9778783191,8848912606 

Summary

Education news: CUSAT is conducting real-time admissions for various courses.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com