ബാങ്കിൽ ജോലി നേടാൻ അവസരം; 10,277 ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 21

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്ത് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
bank job
IBPS to Recruit Customer Service Associates in Public Sector Banksfile
Updated on
1 min read

പൊതുമേഖലാ ബാങ്കുകളിലെ കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്​ പേഴ്​സണൽ സെലക്ഷൻ (ഐ ബി പി എസ്​) നിയമനം നടത്തുന്നു. 10,277 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിൽ 330 ഒഴിവുണ്ട്. ഓഗസ്റ്റ് 21 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

bank job
കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദം മാത്രം പോരാ, ജോലി കിട്ടാൻ; ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കണം

ബാങ്ക്​ ഓഫ്​ ബറോഡ, കനറാ ബാങ്ക്​, ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​, യൂക്കോ ബാങ്ക്​, ബാങ്ക്​ ഓഫ്​ ഇന്ത്യ, സെൻട്രൽ ബാങ്ക്​ ഓഫ്​ ഇന്ത്യ, പഞ്ചാബ്​ നാഷണൽ ബാങ്ക്​, യൂണിയൻ ബാങ്ക്​ ഓഫ്​ ഇന്ത്യ, ബാങ്ക്​ ഓഫ്​ മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്​, പഞ്ചാബ്​ ആൻഡ്​ സിന്ധ്​ ബാങ്ക്​ എന്നീ ബാങ്കുകളിലാണ്​ ഒഴിവുകൾ ഉള്ളത്.

bank job
ബാങ്ക് ഓഫ് ബറോഡയിൽ 417 ഒഴിവുകൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്ത് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. പ്രായപരിധി 20 – 28 വയസ് വരെ. ​അപേക്ഷാഫീസ് 850 രൂപയാണ് സംവരണ വിഭാഗത്തിന് 175 രൂപ.

bank job
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 250 ഒഴിവുകൾ

അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം ആവശ്യമാണ്. പ്രിലിമിനറി പരീക്ഷയ്​ക്ക്​ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, പാലക്കാട്​, മലപ്പുറം, തൃശൂർ, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്​. വിശദവിവരങ്ങൾക്ക്​ www.ibps.in സന്ദർശിക്കുക.

Summary

Job Alert: IBPS to Recruit Customer Service Associates in Public Sector Banks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com