കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ബയോടെക്‌നോളജി വകുപ്പിൽ വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ജൂനിയർ റിസർച്ച് ഫെലോ (JRF), സീനിയർ റിസർച്ച് ഫെലോ (SRF), പ്രൊജക്റ്റ് സയന്റിസ്റ്റ് II എന്നീ തസ്തികകളിലേക്കാണ് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നത്.
സി എസ് ഐ ആർ -യു ജി സി നെറ്റ് /ഗേറ്റോടുകൂടി ബയോടെക്‌നോളജി/മൈക്രോബയോളജി വിഷയങ്ങളിൽ എം എസ് സി/ എം.ടെക് ആണ് ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കുള്ള യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 17ന് കുസാറ്റ് ബയോടെക്‌നോളജി വകുപ്പിൽ രാവിലെ 9:30ക്ക് നടക്കും.
സി എസ് ഐ ആർ- യു ജി സി നെറ്റ് /ഗേറ്റോടുകൂടി ബയോടെക്‌നോളജി/മൈക്രോബയോളജി/ബയോഇൻഫോർമാറ്റിക്സ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും 2 വർഷ ഗവേഷണ പരിചയവുമാണ് സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്കുള്ള യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 17ന് കുസാറ്റ് ബയോടെക്‌നോളജി വകുപ്പിൽ ഉച്ചക്ക് 1:30ക്ക് നടക്കും.
മൈക്രോബയോളജി/മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും മറൈൻ മൈക്രോബയോളജി/ജീനോമിക്‌സ്/ബയോ ഇൻഫോമാറ്റിക്സിൽ 3 വർഷ ഗവേഷണ പരിചയവും കുറഞ്ഞത് 2 പുബ്ലിക്കേഷനുമാണ് പ്രൊജക്റ്റ് സയന്റിസ്റ്റ് II തസ്തികയിലേക്കുള്ള യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 18ന് കുസാറ്റ് ബയോടെക്‌നോളജി വകുപ്പിൽ രാവിലെ 9:30ക്ക് നടക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, ഗവേഷണ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് 9605586977 എന്ന നമ്പറിൽ ബന്ധപ്പെടുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates