അപേക്ഷിക്കാൻ മറന്നുപോയോ? വിഷമിക്കേണ്ട, തീയതി നീട്ടി പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഡിആർഡിഒ

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി, ടെക്നീഷ്യൻ-എ തസ്തികകളിലേക്ക് സെന്റ്ർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെന്റ് (സെപ്റ്റം- CEPTAM) അപേക്ഷാ തീയതി നീട്ടി
DRDO jobs
DRDO extends the date to apply for the posts of Senior Technical Assistant-B and Technician-A special arraignment
Updated on
2 min read

ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി ആർ ഡി ഒ-DRDO) ടെക്‌നിക്കൽ കേഡറിൽ നിയമനങ്ങൾക്കായി അപേക്ഷിക്കാം. നിലവിലെ അപേക്ഷാ തീയി ജവനുവരി 11 വരെ നീട്ടിക്കൊണ്ട് പുതുക്കിയ വിജ്ഞാപനം ഡി ആർ ഡി ഒ പരസ്യം വഴി നൽകിയിട്ടുണ്ട്.

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി, ടെക്നീഷ്യൻ-എ തസ്തികകളിലേക്ക് സെൻ്റർ ഫോർ പേഴ്സണൽ ടാലൻ്റ് മാനേജ്മെൻ്റ് (സെപ്റ്റം- CEPTAM) ആണ് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചത്. .

DRDO jobs
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്; ട്രെയിനി തസ്തികയിൽ ഒഴിവുകൾ

സീനിയർ ടെക്നിക്കൽഅസിസ്റ്റന്റ്-ബി തസ്തികയിൽ 561 ഒഴിവുകളും ടെക്നീഷ്യൻ-എ തസ്തികയിൽ 203 ഉൾപ്പടെ 764 ഒഴിവുകളിലേക്കാണ് വിജ്ഞാപനം (CEPTAM-11 Recruitment 2025)  പ്രസിദ്ധീകരിച്ചിരുന്നത്. നേരത്തെ ഇതിന് അപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത് ജനുവരി ഒന്ന് രാത്രി 11.55 ആയിരുന്നു. അത് ഇന്നത്തെ പരസ്യ പ്രകാരം ജനുവരി 11 ന് രാത്രി 11.55 ആക്കി പുതുക്കി നിശ്ചയിച്ചു.

അപേക്ഷാ ഫീസ് ഒടുക്കേണ്ട അവസാന തീയതി ജനുവരി മൂന്നിൽ നിന്നും ജനുവരി 14 രാത്രി 11.55 മണിവരെ ആക്കി പുതുക്കിയിട്ടുണ്ട്.

അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം ജനുവരി നാല് മുതൽ ആറ് വരെ എന്നുള്ളത് ജനുവരി 14 മുതൽ 16 രാത്രി 11.55 വരെ ആക്കിയും തീരുമാനിച്ചിട്ടുണ്ട്.

വിജ്ഞാപന പ്രകാരമുള്ള വിശദാംശങ്ങൾ പ്രകാരം അപേക്ഷ ഓൺ‌ലൈൻ മോഡ് വഴി മാത്രമേ സമർപ്പിക്കാവൂ.

DRDO jobs
ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇന്റർനാഷണലിൽ അവസരം; 60,000 രൂപ ശമ്പളം

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ്ടിഎ-ബി)

ഒഴിവുകളുടെ എണ്ണം- 561

ശമ്പളം - 35400-112400 രൂപ

പ്രായ പരിധി - 18-28

വിദ്യാഭ്യാസ യോഗ്യത- സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി തസ്തികയിൽ അപേക്ഷിക്കുന്നവര്ർക്ക് സയൻസിൽ ബിരുദം (ബിഎസ്‌സി) അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നി വിഷയങ്ങളിൽ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൂന്ന് വർഷത്തെ ഡിപ്ലോമ നേടിയിരിക്കണം.

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഓഫ് ടെക്നോളജി, ബാച്ചിലർ ഓഫ് എൻജിനിയറിങ് ബിരുദം മുതലായവ പോലുള്ള ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമനത്തിന് പരിഗണിക്കുന്നതല്ല.

DRDO jobs
കൊച്ചി എയർപോർട്ടിൽ ഏവിയേഷൻ വിദ്യാർത്ഥികൾക്ക് അവസരം; 10,000 രൂപ സ്റ്റൈപ്പൻഡും അംഗീകൃത സർട്ടിഫിക്കറ്റും നേടാം

ടെക്നീഷ്യൻ-എ (ടെക്-എ)

ഒഴിവുകളുടെ എണ്ണം- 203

ശമ്പളം - 19900-63200 രൂപ

പ്രായ പരിധി 18-28

വിദ്യാഭ്യാസ യോഗ്യത-ടെക്നീഷ്യൻ-എ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം കൂടാതെ അപേക്ഷിക്കുന്ന തസ്തികയുമായി ബന്ധപ്പെട്ട ട്രേഡിൽ സാധുവായ ഐ ടി ഐ സർട്ടിഫിക്കറ്റ് (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.

ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ഓഫ് ടെക്നോളജി, ബാച്ചിലർ ഓഫ് എൻജിനിയറിങ് ബിരുദം മുതലായവ പോലുള്ള ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ നിയമനത്തിന് പരിഗണിക്കുന്നതല്ല.

DRDO jobs
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ജോലി നേടാം, ഒന്നര ലക്ഷം രൂപ ശമ്പളം

യോഗ്യതാ മാനദണ്ഡങ്ങൾ, ആവശ്യമായ ഏറ്റവും കുറഞ്ഞ അവശ്യ യോഗ്യത, തെരഞ്ഞെടുക്കൽ പ്രക്രിയ, രജിസ്ട്രേഷൻ ലിങ്ക്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.drdo.gov.in സന്ദർശിക്കുക.

Summary

Job Alert:DRDO extends the date to apply for the posts of Senior Technical Assistant-B and Technician-A

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com