ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (ഡിഎസ്എസ്എസ്ബി- DSSSB) നാല് തസ്തികകളിലായി 911 ഒഴിവുകൾ.
ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), ജൂനിയർ എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
എൻജിനീയറിങ് ബിരുദം, ഡിപ്ലോമ, നിയമ ബിരുദം, ബിരുദം എന്നിവയുള്ളവർക്ക് ഈ തസ്തികകളിലേക്ക് യോഗ്യത അനുസരിച്ച് അപേക്ഷിക്കാം.
നാളെ (ഫെബ്രുവരി 24) മുതൽ അപേക്ഷി സ്വീകരിച്ചു തുടങ്ങും. മാർച്ച് 25 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. dsssb.delhi.gov.in എന്ന വിലാസത്തിൽ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.
ഒഴിവുകളുടെ എണ്ണം: 10
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം. ലീഗൽ പ്രാക്ടീഷണറായി മൂന്ന് വർഷത്തെ പരിചയം അല്ലെങ്കിൽ സർക്കാർ വകുപ്പിൽ നിയമ ജോലിയിൽ ഒരു വർഷത്തെ പരിചയം.
ശമ്പളം :35,400 – 1,42,400 രൂപ
ഒഴിവുകളുടെ എണ്ണം: 33
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം.
ശമ്പളം : 44,900 – 1,42,400 രൂപ
തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ)
ഒഴിവുകളുടെ എണ്ണം: 281
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ അംഗീകൃത സർവകലാശാല / ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും സിവിൽ എൻജിനീയറിങ്ങിൽ ജോലികളുടെ ആസൂത്രണം, നിർവഹണം, പരിപാലനം എന്നിവയിൽ രണ്ട് വർഷത്തെ പരിചയവും.
ശമ്പളം : 35,400 – 1,12,400 രൂപ
തസ്തികയുടെ പേര് :അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ
ഒഴിവുകളുടെ എണ്ണം: 587
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
ശമ്പളം : 44,900 – 1,42,400 രൂപ
പ്രായം 18 മുതൽ 35 വയസ്സ് വരെ
പ്രായ പരിധി : 18 മുതൽ 35 വയസ്സ് വരെ
മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രായപരിധി ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: 24 ഫെബ്രുവരി 2026
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 25 മാർച്ച് 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates