FACT Job
FACT Announces Draftsman Recruitment @fact_kochi

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,സിവിൽ, കെമിക്കൽ വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.
Published on

ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഡ്രാഫ്റ്റ്സ്മാൻ തസ്തികയിൽ നിയമനം നടത്തുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ,സിവിൽ, കെമിക്കൽ വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനം ആണ് നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16-12-2025.

FACT Job
സർദാർ പട്ടേൽ സർവകലാശാല: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ യോഗ്യത

  • ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമയും ഓട്ടോകാഡ്/സിഎഡി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡ്രാഫ്റ്റിംഗ് ജോലികൾ ചെയ്യാനും അറിഞ്ഞിക്കണം.

  • കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

  • മതിയായ പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിൽ ഒരു വർഷത്തെ പരിചയമോ,മുൻ പരിചയം ഇല്ലാത്തവരെയും പരിഗണിക്കും.

പ്രായപരിധി

  • പരമാവധി പ്രായം: 01.12.2025 ന് 35 വയസ്സ്.

  • സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.

FACT Job
UPSC: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 102 ഒഴിവ്; ബിരുദധാരികൾക്ക് അവസരം

എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. എഞ്ചിനീയറിങ് ഡ്രാഫ്റ്റിംഗ് സോഫ്റ്റ്‌വെയറിലെ പ്രായോഗിക നൈപുണ്യ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ആയിരിക്കും അന്തിമ ലിസ്റ്റിൽ ഉൾപ്പെടുത്തുക. നിയമനം ലഭിക്കുന്നവർക്ക് 25,000 – 26,530 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.fact.co.in/ സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSd8TIh6L4Q2guj1urHFhoxXgsldNX7Jgv11wZ3Nvdjz0MFIfQ/viewform

Summary

Job alert: FACT Invites Applications for Draftsman Posts Across Multiple Engineering Disciplines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com