UPSC: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ 102 ഒഴിവ്; ബിരുദധാരികൾക്ക് അവസരം

വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഡിസംബർ 13 മുതൽ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി ഒന്ന് ജനുവരി 2026.
UPSC Recruitment
UPSC Recruitment, 102 CGPDTM Examiner Vacancies special arrangement
Updated on
1 min read

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ (UPSC) ജോലി നേടാൻ ബിരുദധാരികൾക്ക് അവസരം. സി ജി പി ഡി ടി എം എക്സാമിനർ (CGPDTM Examiner) തസ്തികയിൽ 102 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. വിശദമായ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഡിസംബർ 13 മുതൽ അപേക്ഷകൾ സമർപ്പിക്കാം. അവസാന തീയതി ഒന്ന് ജനുവരി 2026.

UPSC Recruitment
IIM Kozhikode: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 22 ഒഴിവുകൾ

രണ്ട് തസ്തികകളിലാണ് നിയമനം നടത്തുന്നത്. ട്രേഡ് മാർക്ക് എക്സാമിനർ (TM) & ജിയോഗ്രാഫിക്കൽ ഐഡന്റിഫിക്കേഷൻസ് (GI) എന്ന വിഭാഗത്തിൽ 100 ഒഴിവുകളും

ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനർ റിഫോംസ്) എന്ന വിഭാഗത്തിൽ 02 ഒഴിവുകളുമാണ് ഉള്ളത്. ഈ തസ്തികയുമായി ബന്ധപ്പെട്ട ബിരുദ കോഴ്സുകൾ പൂർത്തിയാക്കിവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകന്റെ പ്രായം 21 മുതൽ 35 വയസ്സ് വരെ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.

UPSC Recruitment
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ഡിസംബർ 16

പ്രിലിമിനറി,മെയിൻ എഴുത്തുപരീക്ഷ,വ്യക്തിഗത അഭിമുഖം,ഡോക്യുമെന്റ് വെരിഫിക്കേഷൻ,മെഡിക്കൽ പരീക്ഷ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. പരീക്ഷ തീയതിയും മറ്റ് വിവരങ്ങളും ഉൾപ്പെടുന്ന പൂർണ്ണ വിജ്ഞാപനം വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://upsc.gov.in/ സന്ദർശിക്കുക.

Summary

Job alert : UPSC to Recruit 102 CGPDTM Examiners; Applications Open from December 13.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com