FACT: എഞ്ചിനീയർമാർക്ക് അവസരം,അഭിമുഖത്തിലൂടെ നിയമനം

എഞ്ചിനീയർ (കെമിക്കൽ) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
FACT Job
FACT Recruitment 2026 Engineer Chemical Posts Apply Through Walk In Interview.@fact_kochi
Edited By:
Updated on
1 min read

കേന്ദ്ര സർക്കാർ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. എഞ്ചിനീയർ (കെമിക്കൽ) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

FACT Job
Kerala PSC: പത്താം ക്ലാസ് യോഗ്യതയുണ്ടോ? ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജോലി, അവസാന തീയതി ജൂലൈ 01

യോഗ്യത

എഞ്ചിനീയർ (കെമിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് കെമിക്കൽ എഞ്ചിനീയറിങ്, പെട്രോകെമിക്കൽ എഞ്ചിനീയറിങ്, കെമിക്കൽ ടെക്നോളജി, പെട്രോകെമിക്കൽ ടെക്നോളജി, പെട്രോളിയം റിഫൈനിങ് ആൻഡ് പെട്രോകെമിക്കൽ എഞ്ചിനീയറിങ്, പോളിമർ ടെക്നോളജി എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നിൽ ബിരുദം ഉണ്ടായിരിക്കണം.

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയിൽ FACT-ൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ് (DGT) നൽകുന്ന Certificate of Proficiency (COP) നേടിയവർക്ക് മുൻഗണന ലഭിക്കും.

FACT Job
മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി! നോർക്ക വഴി നിയമനം, മാനേജർ തസ്തികയിൽ ഒഴിവുകള്‍

പ്രായപരിധി

  • പരമാവധി പ്രായം: 26 വയസ്

  • പ്രായ ഇളവ്: SC/ST - 5 വർഷം, OBC (NCL) - 3 വർഷം, മുൻസൈനികർ - കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പ്രകാരം

ശമ്പളം / ആനുകൂല്യങ്ങൾ

  • പ്രതിമാസ ശമ്പളം: 31,000 രൂപ

  • ഓരോ വർഷവും സേവനം വിജയകരമായി പൂർത്തിയാക്കിയാൽ 3% വാർഷിക വർധന

  • കമ്പനി ചട്ടങ്ങൾ പ്രകാരമുള്ള അവധി, ESI, പ്രൊവിഡന്റ് ഫണ്ട്, TA & DA എന്നിവ ലഭിക്കും.

FACT Job
ഭാരത് പെട്രോളിയത്തിൽ അവസരം; എഞ്ചിനീയറിംഗ് ബിരുദം മുതൽ യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 20

വാക്ക്-ഇൻ സെലക്ഷൻ

  • തീയതി: 2026 ജൂൺ 18

  • സമയം: രാവിലെ 9.00 മണി

  • വേദി: HR വകുപ്പ്, FEDO ബിൽഡിംഗ്, എലൂർ, ഉദ്യോഗമണ്ഡൽ – 683501

FACT Job
ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും വിജ്ഞാപനം സന്ദർശിക്കുക.

https://fact.co.in/images/upload/04.06.2026--Notification-for-Publication_5942.pdf

Summary

FACT Recruitment 2026 Engineer Chemical Posts Apply Through Walk In Interview.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com