FDDI: എട്ടാം ക്ലാസ് യോഗ്യത, അര ലക്ഷം വരെ ശമ്പളം; ജൂനിയർ ഫാക്കൽറ്റി,ലാബ് അസിസ്റ്റന്റ് ഒഴിവ്

ജൂനിയർ ഫാക്കൽറ്റി, ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 09.
FDDI Recruitment 2026
FDDI Recruitment 2026 Apply for Junior Faculty and Lab Assistant Posts
Edited By:
Updated on
2 min read

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഫുട്‍വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (FDDI) ഹൈദരാബാദ് ക്യാംപസിലേക്ക് വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. ജൂനിയർ ഫാക്കൽറ്റി, ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 09.

FDDI Recruitment 2026
എമിറേറ്റ്സിൽ ജോലി നേടാം; ചെന്നൈയിലടക്കം കമ്പനി നേരിട്ട് അഭിമുഖം നടത്തുന്നു, നിരവധി ഒഴിവുകൾ

ഒഴിവുകൾ

1. ജൂനിയർ ലാബ് അസിസ്റ്റന്റ് – സ്കൂൾ ഓഫ് ഫാഷൻ ഡിസൈൻ (1 ഒഴിവ്)

  • പരമാവധി പ്രായം: 35 വയസ്

  • വിഭാഗം: പാറ്റേൺ മേക്കിങ് & ഗാർമെൻറ് കൺസ്ട്രക്ഷൻ

  • യോഗ്യത: എട്ടാം ക്ലാസ് പാസ് (പത്താം ക്ലാസ് അഭികാമ്യം)

  • പരിചയം: ഗാർമെന്റ് തയ്യൽ, പാറ്റേൺ മേക്കിംഗ്, സാമ്പിൾ മേക്കിംഗ്, ലോക്ക് സ്റ്റിച്ച്, ഓവർലോക്ക്, ഫ്ലാറ്റ്‌ലോക്ക് മെഷീനുകൾ പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിവ്.

FDDI Recruitment 2026
ഐഎസ്ആർഒ റിക്രൂട്ട്മെന്റ്; കുക്ക് മുതൽ ടെക്നിഷ്യൻ വരെ, പത്താം ക്ലാസ് മുതൽ യോഗ്യത

2. ജൂനിയർ ലാബ് അസിസ്റ്റന്റ് – സ്കൂൾ ഓഫ് ലെതർ ഗുഡ്സ് & ആക്‌സസറീസ് ഡിസൈൻ (1 ഒഴിവ്)

  • പരമാവധി പ്രായം: 35 വയസ്

  • വിഭാഗം: ലെതർ ഗാർമെൻറ്സ്

  • യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ അതിന് മുകളിലുള്ള യോഗ്യത

  • പരിചയം: ലെതർ ഗാർമെന്റ് പാറ്റേൺ മേക്കിംഗ്, സാമ്പിൾ മേക്കിംഗ് മേഖലയിൽ കുറഞ്ഞത് 1 വർഷം.

FDDI Recruitment 2026
UPSC: ഡ്രഗ് ഇൻസ്പെക്ടർ മുതൽ ലീഗൽ ഓഫീസർ വരെ, 450 ഒഴിവുകൾ

ജൂനിയർ ഫാക്കൽറ്റി (1 ഒഴിവ്)

  • വിഭാഗം: ലെതർ ഗാർമെൻറ്സ്

  • പരമാവധി പ്രായം: 35 വയസ്

യോഗ്യത

  • ഡിസൈൻ/ലെതർ ഡിസൈൻ/അപ്പാരൽ ഡിസൈൻ/ഗാർമെന്റ് മാനുഫാക്ചറിംഗ് ടെക്നോളജി/ലെതർ ഗുഡ്സ് & ആക്‌സസറീസ് ഡിസൈൻ/ലെതർ ഗാർമെന്റ്സ് എന്നിവയിൽ 55% മാർക്കോടെ മാസ്റ്റർ ബിരുദം അല്ലെങ്കിൽ 2 വർഷത്തെ പി.ജി ഡിപ്ലോമ.

  • അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ 2 വർഷത്തെ പി.ജി ഡിപ്ലോമ, കൂടാതെ മുകളിൽ പറഞ്ഞ മേഖലകളിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.

പരിചയം

  • ലെതർ ഗാർമെന്റ് പാറ്റേൺ മേക്കിംഗ്, കൺസ്ട്രക്ഷൻ മേഖലയിൽ കുറഞ്ഞത് 1 വർഷം.

  • 3 വർഷത്തെ അക്കാദമിക്/ഇൻഡസ്ട്രി പരിചയമുള്ളവർക്ക് മുൻഗണന.

  • TUKACAD, REACHCAD, OPTITEX പോലുള്ള സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യമുള്ളവർക്കും വ്യവസായ പരിചയമുള്ളവർക്കും മുൻഗണന

FDDI Recruitment 2026
NABFINS: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ടെലികോളർ , വീട്ടിലിരുന്നു ജോലി ചെയ്യാം,പ്ലസ് ടു യോഗ്യത

കരാർ കാലാവധി

  • ആദ്യ നിയമനം 6 മാസം വരെ.

  • മാനേജ്മെന്റിന്റെ തീരുമാനപ്രകാരം ഓരോ തവണയും 6 മാസം വീതം പുതുക്കി നൽകാം.

ശമ്പളം

  • ജൂനിയർ ഫാക്കൽറ്റി: 50,000 രൂപ

  • ജൂനിയർ ലാബ് അസിസ്റ്റന്റ്: 30,000 രൂപ

തിരഞ്ഞെടുപ്പ് രീതി

  • അഭിമുഖം (Interview).

FDDI Recruitment 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

അപേക്ഷിക്കേണ്ട വിധം

നിശ്ചിത അപേക്ഷാ ഫോറവും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകളും സഹിതം ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും:
https://forms.gle/arGDaReZiKx7VHBf9

https://fddiindia.com/uploads/career/Vacancy_Notice_hyderabad_24-06-2026.pdf

Summary

FDDI Recruitment 2026 Apply for Junior Faculty and Lab Assistant Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com