പാരാമെഡിക്കൽ കോഴ്സ്: അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 6ന്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള 2025–26 അധ്യയന വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 6ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.
വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്ക് മുൻപ് ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ നേരിട്ട് ഹാജരാകണം.
നേരിട്ട് ഹാജരാകാൻ കഴിയാത്ത അപേക്ഷകർക്ക് വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഓതറൈസെഷൻ ഫോം (Authorisation Form) മുഖേന പ്രതിനിധിയെ അയച്ച് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും അതത് കോളേജുകളിൽ നിന്ന് നിരാക്ഷേപപത്രം (NOC) ഓൺലൈനായി ലഭ്യമാക്കണം.
സ്‌പോട്ട് അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കുന്ന പക്ഷം അപ്പോൾ തന്നെ നിശ്ചിത ടോക്കൺ ഫീസ് അടയ്ക്കേണ്ടതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2560361, 0471-2560362, 0471-2560363, 0471-2560364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Education news: Final Spot Allotment for Paramedical Diploma Courses on January 6.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

