

പി ജി മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള 2025 വർഷത്തെ ഒന്നാം ഘട്ട അലോട്ട്‌മെന്റിനായി നവംബർ 12 വൈകിട്ട് 5 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. www.cee.kerala.gov.in ൽ ആണ് ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ടത്.
2025 ലെ പിജി മെഡിക്കൽ കോഴ്‌സിലേക്ക് അപേക്ഷ സമർപ്പിച്ചവരും നീറ്റ് പിജി (NEET PG ) 2025 നെ അടിസ്ഥാനമാക്കി പ്രവേശന പരീക്ഷാ കമ്മീഷണർ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരുമായ യോഗ്യതയുള്ളവർക്ക് ഓപ്ഷനുകൾ സമർപ്പിക്കാം.
സാധുവായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ട അലോട്ട്‌മെന്റ് നവംബർ 15ന് പ്രസിദ്ധീകരിക്കും.
വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ : 0471 2332120, 2338487.
ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള 2025-26 അദ്ധ്യയന വർഷത്തെ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ് നടത്തും.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് സ്‌ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനായി 10ന് ഉച്ചയ്ക് 12.30 വരെ ഓൺലൈനായി ഓപ്ഷനുകൾ നൽകാം.
വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471 - 2332120, 2338487.
വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി നൂതനമായ വിവിധ കോഴ്സുകൾ ആവിഷ്‌കരിച്ചു നടത്തുന്നതിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെൻറർ ഫോർ കണ്ടിന്യൂയിങ് എജ്യുക്കേഷൻ കേരള (CCEK) ലോകപ്രശസ്തമായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു.
ജർമ്മനി ആസ്ഥാനമായുള്ള ടിയുവി റൈൻലാൻഡ്, ന്യൂഡൽഹി ആസ്ഥാനമായുള്ള എഡ്യൂനെറ്റ് ഫൗണ്ടേഷൻ, തിരുവനന്തപുരം ആസ്ഥാനമായുള്ള പാലിയം ഇന്ത്യ എന്നിവയുമായാണ് സഹകരണം.
ടിയുവി റൈൻലാൻഡ് ഗ്രീൻ എനർജി, ഹൈഡ്രജൻ, സോളാർ എനർജി, വിൻഡ് എനർജി എന്നീ മേഖലകളിൽ നൈപുണ്യ വികസനം നൽകും. എഡ്യൂനെറ്റ് ഫൗണ്ടേഷൻ കേരളത്തിലെ 10,000 വിദ്യാർത്ഥികൾക്കും 1,000 അധ്യാപകർക്കും ഐബിഎം സർട്ടിഫിക്കേഷനോട് കൂടിയുള്ള നിർമ്മിത ബുദ്ധി (Artificial Intelligence) സൗജന്യ പരിശീലനം നൽകും. ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ സർട്ടിഫിക്കറ്റ് കോഴ്സിനായാണ് പാലിയം ഇന്ത്യയുമായി സഹകരിക്കുക.
സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യുക്കേഷൻ സബ് സെന്ററുകളിലൂടെയാണ് കോഴ്സുകൾ നടത്തുക.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) കോഴ്സെറ (Coursera) യുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടിയിൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.
ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, കോഡിങ്, സെയിൽസ് & മാർക്കറ്റിങ്, ക്രിയേറ്റീവ് ഡിസൈൻ, ഭാഷാ നൈപുണ്യം, ഫിനാൻസ് & അക്കൗണ്ടിങ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകളിലുള്ള കോഴ്സുകൾ ലഭ്യമാകും.
ഗൂഗിൾ, ഐ ബി എം, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളും സർവകലാശാലകളും അവതരിപ്പിക്കുന്ന ആയിരത്തിലധികം കോഴ്സുകൾ ഈ പദ്ധതിയുടെ ഭാഗമായി പഠിക്കാൻ സാധിക്കും.
www.knowledgemission.kerala.gov.in ൽ ലോഗിൻ ചെയ്ത് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാംസ് വിഭാഗത്തിൽ നിന്നും Coursera തെരഞ്ഞെടുക്കാം. ലഭ്യമായ കോഴ്സുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് പഠനം ആരംഭിക്കാം.
കൂടുതൽവിവരങ്ങൾക്ക്: curation@knowledgemission.kerala.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates