കണ്ണൂരിൽ കംപ്യൂട്ടർ, ജെആർഎഫ് സൗജന്യ പരിശീലനം, കാലിക്കറ്റ് സർവകലാശാലയിൽ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ സീറ്റൊഴിവ്

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു
Free computer and JRF training in Kannur
Free computer and JRF training in Kannurപ്രതീകാത്മക ചിത്രം
Updated on
2 min read

തലശ്ശേരിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് ചൊക്ലിയിൽ നടപ്പിലാക്കുന്ന സൗജന്യ കമ്പ്യൂട്ടർ സയൻസ് ആന്റ് ആപ്ലിക്കേഷൻ യുജിസി / നെറ്റ് / ജെആർഎഫ് പരിശീലനത്തിന് അപേക്ഷിക്കാം.

നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 29 ന് സ്പോട്ട് അഡ്മിഷൻ നടക്കും.

കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

Free computer and JRF training in Kannur
സാറ്റ് എഴുതാം, യു എസ്സിൽ പഠിക്കാം

ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട്

കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കും സംരംഭകർക്കുമായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

48 ആഴ്ച ദൈർഘ്യമുള്ള പ്രോഗ്രാമിൽ 40 സെഷനുകളും എട്ട് ഫീൽഡ് സന്ദർശനങ്ങളും ഉൾപ്പെടുന്നു. 28,000 രൂപ കോഴ്സ് ഫീസ്. കോഴ്സിലേക്ക് കൃഷി ഭവനിൽ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാർശ സഹിതം ഓഗസ്റ്റ് 30ന് മുമ്പായി തിരുവനന്തപുരം ATMA പ്രോജക്ട് ഡയറക്ടറേറ്റിൽ അപേക്ഷ നൽകണം.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

Free computer and JRF training in Kannur
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

വിമൻസ് സ്റ്റഡീസ് പഠനവകുപ്പിൽ സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ വിമൻസ് സ്റ്റഡീസ് പഠനവകുപ്പിലെ എം എ വിമൻസ് സ്റ്റഡീസ് പ്രോഗ്രാമിൽ എസ് സി സംവരണ സീറ്റൊഴിവുണ്ട്.

ഈ ഒഴിവിലേക്കുള്ള പ്രവേശന അഭിമുഖം ഓഗസ്റ്റ് 29-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. പ്രസ്തുത സംവരണ വിഭാഗത്തിലുള്ളവർ ഹാജരാകാത്തപക്ഷം മറ്റ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

കൂടുതൽ വിവരങ്ങൾ പഠനവകുപ്പ് വെബ്‌സൈറ്റിൽ. ഇ - മെയിൽ : wshod@uoc.ac.in , ഫോൺ : 0494 2407366.

Free computer and JRF training in Kannur
ഇന്ത്യയിലെ ആദ്യത്തെ സംയുക്ത ഇ എംബിഎ കോഴ്സ് പഠിക്കാം, ഐ ഐ ടി ബോംബെയിലും വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലുമായി

ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ

2025-26 അധ്യയന വർഷത്തേക്കുള്ള റെഗുലർ ഡിപ്ലോമ കോഴ്സിന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ ഏതാനും സീറ്റ് ഒഴിവുണ്ട്.

ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 29 ന് സ്പോട്ട് അഡ്മിഷൻ നടക്കും. നിലവിലുള്ള ഒഴിവുകളും അഡ്മിഷൻ സംബന്ധിച്ച മറ്റു വിവരങ്ങളും www.polyadmission.org യിൽ ലഭിക്കും.

യോഗ്യരായ വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9.30 മുതൽ 10.30 വരെ കോളേജിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾക്ക്: 0471 2222935, 9400006418.

Free computer and JRF training in Kannur
10 വർഷം, വിദ്യാഭ്യാസത്തിനായി ഇന്ത്യാക്കാർ വിദേശത്തേക്ക് അയച്ചത് 1.76ലക്ഷം കോടി രൂപ

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പരിശീലനം

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു.

ഓൺലൈൻ ക്ലാസുകളും തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യവും ലഭ്യമാണ്.

പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ മൂന്നിനകം അപേക്ഷിക്കണം.

Free computer and JRF training in Kannur
മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സ്; കൊച്ചിൻ ഷിപ്പ് യാർഡിൽ പരിശീലനം

സൗജന്യ പരിശീലനം

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന തലശ്ശേരിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് ചൊക്ലിയിൽ നടപ്പിലാക്കുന്ന സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസ് ആൻഡി ആപ്ലിക്കേഷൻ, യുജിസി / നെറ്റ് / ജെആർഎഫ് പരിശീലനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.

അവസാന തീയതി സെപ്റ്റംബർ 10. കൂടുതൽ വിവരങ്ങൾക്ക്: govtcollegetly.ac.in, ഫോൺ:9188900210.

Summary

Education News: Free computer and JRF training at Kodiyeri Balakrishnan Memorial Govt. College and invites applications for Communicative English course at Reach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com