സൗജന്യ റിക്രൂട്ട്മെന്റ്, യുഎഇയിൽ നഴ്സുമാർക്ക് ജോലി നേടാം; 85,682 രൂപ ശമ്പളം, നിരവധി അനൂകൂല്യങ്ങളും

50 വനിതാ ഉദ്യോഗാർത്ഥികൾക്കാണ് നിലവിൽ അവസരം. നിയമനം ലഭിക്കുന്നവർക്ക് 3,500 ദിനാർ (85,682 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15 ജനുവരി 2026.
odepec
Free Recruitment of 50 Female Assistant Nurses to UAE Homecare chatgpt/ai
Updated on
1 min read

യു എ ഇയിലെ ഹോംകെയർ മേഖലയിൽ അസിസ്റ്റന്റ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. കേരള സർക്കാർ ഏജൻസിയായ ഒഡേപെക് വഴി സൗജന്യമായി ആണ് നിയമനം നടത്തുന്നത്.

50 വനിതാ ഉദ്യോഗാർത്ഥികൾക്കാണ് നിലവിൽ അവസരം. നിയമനം ലഭിക്കുന്നവർക്ക് 3,500 ദിനാർ (85,682 രൂപ) ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15 ജനുവരി 2026.

odepec
ഡെന്മാർക്കിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്; മികച്ച ശമ്പളത്തോടെ ആരോഗ്യപ്രവർത്തകർക്ക് ജോലി; ആദ്യ ഘട്ടത്തിൽ 100 പേർക്ക് അവസരമെന്ന് നോർക്ക

യോഗ്യത

  • ഉദ്യോഗാർത്ഥികൾ ബി എസ് സി നഴ്സിങ്/ ജി എൻ എം പാസായിക്കണം.

  • ഉദ്യോഗാർത്ഥികൾക്ക് എം ഒ എച്ച് / ഡി എച്ച് എ അസിസ്റ്റന്റ് നഴ്‌സ് ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാഫ്ലോ പൂർത്തിയായതോ നടപടികൾ പുരോഗമിക്കുന്നതോ ആയവർക്ക് അപേക്ഷിക്കാം.

  • ആശുപത്രി / ക്ലിനിക്ക് / ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ആവശ്യമാണ്.

  • 20 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

  • ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 5 അടി ഉയരം വേണം, ബി എം ഐ യോഗ്യമായിരിക്കണം

  • ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം ആവശ്യമാണ്

odepec
യുവാക്കളുടെ ശ്രദ്ധയ്ക്ക്, ഒരു വർഷം 12,000 രൂപ സർക്കാർ നൽകുന്നു; ഇപ്പോൾ തന്നെ അപേക്ഷിക്കൂ

ജോലി സമയം: ഒരു മാസത്തിൽ 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ)

ഓവർടൈം: 15 ദിവസം*24 മണിക്കൂർ (360 മണിക്കൂർ) ഡ്യൂട്ടി സമയം കഴിഞ്ഞതിന് ശേഷം ഓവർടൈം വേതനത്തിന് അർഹതയുണ്ട്.

odepec
ഐടിഐ പാസ് ആയോ ?, കൊച്ചിൻ ഷിപ്പ്‌യാർഡിലെ 210 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ശമ്പളവും ആനുകൂല്യങ്ങളും

  • ശമ്പളം: AED 3,500 പ്രതിമാസം

  • വിസ / കരാർ: കമ്പനി നൽകും (24 മാസം / 2 വർഷം)

  • താമസം: വാടക സൗജന്യം

  • വൈദ്യുതി, വെള്ളം (SEWA), ഇന്റർനെറ്റ് ചെലവ് താമസക്കാർ വഹിക്കണം (ഏകദേശം AED 100 – 150)

  • ഗതാഗതം: കമ്പനി നൽകും (പിക് അപ് & ഡ്രോപ്പ്)

  • മെഡിക്കൽ ഇൻഷുറൻസ്:

  • സൗജന്യ ഇൻ-ഹൗസ് GP കൺസൾട്ടേഷൻ

    1. ലാബ് പരിശോധനകൾ, IV ഇൻജക്ഷൻ

    2. അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് സൗജന്യം

odepec
ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിൽ ട്രെയിനി തസ്തികയിൽ ജോലി നേടാം

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ളവർ CV, പാസ്‌പോർട്ട് പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം recruit@odepc.in എന്ന ഇമെയിലിലേക്ക് Subject: “Assistant Nurse to UAE” എന്ന് ചേർത്ത് 15 ജനുവരി 2026-ന് മുമ്പായി അയക്കണം.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു

https://odepc.kerala.gov.in/job/free-recruitment-of-assistant-nurse-to-uae.pdf

Summary

Home care jobs in UAE: Free Recruitment of 50 Female Assistant Nurses to UAE Homecare Through ODEPC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com