ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് സൗജന്യ പരിശീലനം, ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം
ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് സൗജന്യ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന 14 ദിവസം ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്. ഒക്ടോബർ 17 നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഒക്ടോബർ 13 നകം ലഭിച്ചിരിക്കണം.
ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം. ഇ-മെയിൽ: kittstraining@gmail.com, ഫോൺ: 8129816664.
ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിന് അപേക്ഷിക്കാം
സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിലേക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. സൗണ്ട് എൻജിനിയറിങ്, RJ ട്രെയിനിങ്, ഡബ്ബിങ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം.
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25000/ രൂപയാണ് ഫീസ്.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ തപാൽ മുഖേനയോ, ഓൺലൈനായോ സമർപ്പിക്കാം. അപേക്ഷ ഒക്ടോബർ 16 വരെ സ്വീകരിക്കും. https://forms.gle/KbtCZrrW3o3ijeJGA ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കേണ്ട വിലാസം - സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030.
വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www.kma.ac.in ഫോൺ: കൊച്ചി -6282919398, തിരുവനന്തപുരം- 9744844522.
മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി [MPT] കോഴ്‌സിന് അപേക്ഷിച്ചരുടെ പ്രവേശനത്തിനുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 2025 ഒക്‌ടോബർ ഒമ്പത് മുതൽ ഒക്‌ടോബർ 13 ഉച്ചയ്ക്ക് 12 മണി വരെ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തുന്നതല്ല.
ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ട്രയൽ അലോട്ട്‌മെന്റ് 2025 ഒക്‌ടോബർ 13ന് വൈകിട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560361, 362, 363, 364 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
പി ജി ആയുർവേദ കോഴ്‌സ് ഭിന്നശേഷി ക്വാട്ട-കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-26 വർഷത്തെ പി.ജി.ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in
പി ജി ഹോമിയോ കോഴ്സ് ഭിന്നശേഷി ക്വാട്ട-കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2025-26 വർഷത്തെ പി.ജി. ഹോമിയോ കോഴ്സുകളിലേയ്ക്കുള്ള ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in
Education News: Applications can be made till October 16 for the audio production course conducted by Kerala Media Academy, which provides practical training in subjects such as sound engineering, RJ training, dubbing, podcasting, and voice modulation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

