

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS)അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷണൽ തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് പ്രസിദ്ധീകരിച്ച ഹ്രസ്വ വിജ്ഞാപന പ്രകാരം 50 ഒഴിവുകളാണ് രണ്ട് തസ്തികകളിലായിട്ടുള്ളത്.
യുപി സർക്കാരിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS).
ലബോറട്ടറി ടെക്നീഷ്യൻ, ഒടി ടെക്നീഷ്യൻ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനാണ് നിയമനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) യെ അടിസ്ഥാനമാക്കിയായിരിക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക.
അലൈഡ് ആൻഡ് ഹെൽത്ത് കെയർ മേഖലയിലെ ടെക്നിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.ഈ നിയമനങ്ങൾ സംബന്ധിച്ച പൂർണ വിജ്ഞാപനം പിന്നാലെ പ്രസിദ്ധീകരിക്കും.
തസ്തികയുടെ പേര്: ലബോറട്ടറി ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 25
തസ്തികയുടെ പേര് : ഒ ടി ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 25
ആകെ ഒഴിവുകളുടെ എണ്ണം : 50
തെരഞ്ഞെടുപ്പ് രീതി : കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) യെ അടിസ്ഥാനമാക്കി
ശമ്പളം: 29,000 രൂപയിലെ ബേസിക് പേ ലെവൽ നാല്
ഓൺലൈനായി അപേക്ഷിക്കേണ്ട രീതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ വിശദവിവരങ്ങൾ ഉൾപ്പെടുന്ന പൂർണ വിജ്ഞാപനം അധികം വൈകാതെ ഔദ്യോഗിക വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ പ്രസിദ്ധീകരിക്കും.
ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (GIMS) ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates