ഫൈൻ ആർട്‌സ് കോളജിൽ ലക്ചറർ നിയമനം; ഗ്രാഫിക്‌സ്, പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിൽ ഒഴിവ്

ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്), പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
Government College of Fine Arts
Government College of Fine Arts Invites Applications for Lecturer Posts.google
Edited By:
Updated on
1 min read

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്), പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം ജൂലൈ 1-ന് രാവിലെ 10 മണിക്ക് കോളജ് ഓഫ് ഫൈൻ ആർട്‌സ് ക്യാംപസിൽ നടക്കും.

Government College of Fine Arts
MPEDA: കേന്ദ്ര എക്‌സ്‌പോർട്ട് സ്ഥാപനത്തിൽ ജോലി നേടാം; കൊച്ചിയിലും അവസരം

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.

Government College of Fine Arts
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം

ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഗ്രാഫിക്‌സിൽ (പ്രിന്റ് മേക്കിങ്) 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പെയിന്റിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് നാഷണൽ ഡിപ്ലോമയും ഗ്രാഫിക്‌സിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം.

Government College of Fine Arts
കൊച്ചിൻ പോർട്ടിൽ അവസരം, മറൈൻ ക്രൂ ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത

പെയിന്റിംഗ് വിഭാഗത്തിന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പെയിന്റിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അല്ലെങ്കിൽ പെയിന്റിങ്ങിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.

Government College of Fine Arts
ISRO: ഡിഗ്രി, ഡിപ്ലോമ, ഐടിഐ ഉണ്ടോ?, അപ്രന്റിസ് നിയമനം നേടാം

ശിൽപകല (സ്‌കൾപ്ചർ) വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ സ്‌കൾപ്ചറിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അല്ലെങ്കിൽ സ്‌കൾപ്ചറിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

Summary

Government College of Fine Arts Invites Applications for Lecturer Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com