കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള മറൈൻ പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (MPEDA) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിസ്റ്റം അനലിസ്റ്റ്, യങ് പ്രൊഫഷണൽ (ഫിഷറീസ്) തസ്തികകളിലാണ് നിയമനം. കൊച്ചിയിലും അവസരമുണ്ട്. തസ്തിക, യോഗ്യത, പ്രായപരിധി, അപേക്ഷാ നടപടിക്രമം എന്നിവ വിശദമായി അറിയാം.
ശമ്പളം: 56,100-1,77,500
ഒഴിവുകളുടെ എണ്ണം : ഒന്ന്
യോഗ്യത: കംപ്യുട്ടർ ആപ്ലിക്കേഷൻ (MCA), എം.ടെക് (കംപ്യുട്ടർ സയൻസ്) അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ബിരുദവും
പ്രവൃത്തിപരിചയം: ഇലക്ട്രോണിക് ഡാറ്റ പ്രോസസ്സിംഗ്/പ്രോഗ്രാമിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായപരിധി: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പ്രകാരം 40 വയസ്സ് കവിയരുത്. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 20 വൈകിട്ട് 5.30 വരെ.
വിജ്ഞാപനം: https://mpeda.gov.in/wp-content/uploads/2026/06/System_Analyst_Notification1906.pdf
ശമ്പളം: പ്രതിമാസം 40,000 രൂപ
ഒഴിവുകളുടെ എണ്ണം: 2
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിഷറീസ് സയൻസ്/അക്വാകൾച്ചർ വിഷയത്തിൽ ബന്ധപ്പെട്ട സ്പെഷ്യലൈസേഷനോടുകൂടിയ മാസ്റ്റർ ബിരുദം.
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
പ്രായപരിധി: 2026 ജനുവരി 1-ന് 27 വയസ്സ് കവിയരുത്.
കരാർ കാലാവധി: തുടക്കത്തിൽ ഒരു വർഷം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിക്കാം.
തെരഞ്ഞെടുപ്പ് രീതി: അപേക്ഷകൾ പരിശോധിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അന്തിമ മാർക്കിൽ എഴുത്തുപരീക്ഷയ്ക്ക് 80% വെയിറ്റേജും അഭിമുഖത്തിന് 20% വെയിറ്റേജും നൽകും.
ജോലി സ്ഥലം: പോർട്ട് ബ്ലെയർ, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ.
വിജ്ഞാപനം: https://mpeda.gov.in/wp-content/uploads/2026/06/Notification_Andamans_090926.pdf
ശമ്പളം: പ്രതിമാസം ₹40,000 (ഏകീകൃത വേതനം)
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിഷറീസ് സയൻസ്/അക്വാകൾച്ചർ വിഷയത്തിൽ ബന്ധപ്പെട്ട സ്പെഷ്യലൈസേഷനോടുകൂടിയ മാസ്റ്റർ ബിരുദം.
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
പ്രായപരിധി: 2026 ജനുവരി 1-ന് 27 വയസ്സ് കവിയരുത്. എസ്.സി/എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
കരാർ കാലാവധി: തുടക്കത്തിൽ ഒരു വർഷം. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെ ദീർഘിപ്പിക്കാം.
തെരഞ്ഞെടുപ്പ് രീതി: അപേക്ഷകൾ പരിശോധിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അന്തിമ മാർക്കിൽ എഴുത്തുപരീക്ഷയ്ക്ക് 80% വെയിറ്റേജും അഭിമുഖത്തിന് 20% വെയിറ്റേജും നൽകും.
ജോലിസ്ഥലം: മിർസാപൂർ, ഉത്തർപ്രദേശ്.
വിജ്ഞാപനം: https://mpeda.gov.in/wp-content/uploads/2026/06/System_Analyst_Notification1906.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates