ഗ്രാജ്വേറ്റ് ഇന്റേൺ: ബിടെക് ബിരുദധാരികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിലും റീബിൽഡ് കേരളയിലും അവസരം, 39 ഒഴിവുകൾ

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ കെമിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു
ASAP Kerala
Graduate Intern: Opportunities for B.Tech graduates in the Department of Local Self-Government and Rebuild Kerala, 39 vacanciesfile
Updated on
2 min read

അഡിഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്ക് (അസാപ് കേരള) കീഴിൽ സംസ്ഥാന സ‍ർക്കാരിന് കീഴിൽ ഗ്രാജ്വേറ്റ് ഇന്റേൺ തസ്തികയിൽ ഒരു വർഷ നിയമനത്തിന് അവസരം. ബിടെക് സിവിൽ ബിരുദമുള്ളവ‍ർക്കാണ് അവസരം.

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലും റീബിൽഡ് കേരളയിലുമാണ് ഒഴിവുകൾ. ആകെ 39 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഒക്ടോബർ 10 വരെ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ.

ASAP Kerala
നെറ്റ്ഫ്ലിക്സ് സ്കോളർഷിപ്പ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വിവിധ ജില്ലകളിലാണ് ഗ്രാജ്വേറ്റ് ഇന്റേൺ അവസരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. ആകെ 36 ഒഴിവുകളാണ് റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്.

സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. സ്റ്റൈപൻഡ് പ്രതിമാസം 10,000 രൂപ. ഒരുവർഷത്തേക്കാണ് നിയമനം.

വിശദവിവരങ്ങൾക്ക്:https://asapkerala.gov.in/job/internship-vacancies-in-local-self-government-department/

ASAP Kerala
വിദ്യാഭ്യാസത്തിൽ ഇനി സോഹോ; ഔദ്യോഗിക ആവശ്യങ്ങൾക്ക് തദ്ദേശീയമായി വികസിപ്പിച്ച ഡിജിറ്റൽ ടൂൾ ഉപയോഗിക്കണമെന്ന് കേന്ദ്രം

റീബിൽഡ് കേരള റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട ജില്ലയിൽ ഒരൊഴിവും ആലപ്പുഴ ജില്ലയിൽ രണ്ട് ഒഴിവുമാണുള്ളത്.

സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. സ്റ്റൈപൻഡ് പ്രതിമാസം 10,000 രൂപ.ഒരുവർഷത്തേക്കാണ് നിയമനം.

വിശദവിവരങ്ങൾക്ക്: https://asapkerala.gov.in/job/notification-for-the-post-of-graduate-intern-position-at-rebuild-kerala-initiative/

ASAP Kerala
UGC NET December 2025: രജിസ്ട്രേഷൻ ആരംഭിച്ചു, നവംബർ ഏഴ് വരെ അപേക്ഷിക്കാം; പ്രധാന തീയതികൾ, പരീക്ഷാഫീസ് വിശദാംശങ്ങൾ അറിയാം

ക്ലർക്ക് നിയമനം

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് ഉപദേശക സമിതി, ഓഫിസിൽ ഒഴിവ് വരുന്ന ഒരു ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷൻ ആയവരിൽനിന്നും ഇതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡിടിപി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS, BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന.

ഒക്ടോബർ 22നകം അപേക്ഷ ലഭിക്കണം. താൽപ്പര്യമുള്ളവർ, ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ് എളമക്കര, കൊച്ചി 682026 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0484-2537411.

ASAP Kerala
ബി പി എഡ്, ബി പി ഇ എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കെമിസ്റ്റ് ഒഴിവ്

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ കെമിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 13 രാവിലെ 10 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in

ASAP Kerala
എസ് എൻ യൂണിവേഴ്സിറ്റി: 28 കോഴ്‌സുകൾക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്അപേക്ഷാ തീയതി നീട്ടി

കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് സെപ്റ്റംബർ ഒന്നിന് വിജ്ഞാപനം പുറപ്പെടുവിച്ച തിരുവിതാംകൂർ / കൊച്ചി / ഗുരുവായൂർ / കൂടൽമാണിക്യം ദേവസ്വങ്ങളിലെ ഒഴിവുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി.

37 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. അവസാന തീയതി ഒക്ടോബർ 22 വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക്: www.kdrb.kerala.gov.in .

Summary

Job Alert: Graduate Intern Opportunities for B.Tech graduates in the Department of Local Self-Government and Rebuild Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com