

പട്ടികജാതി വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. 2026-27 അധ്യയന വർഷത്തിൽ 'എംപ്ലോയബിലിറ്റി സ്കിൽസ്' പഠിപ്പിക്കുന്നതിനായാണ് നിയമനം. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ഗവ. ഐ.ടി.ഐകളിലാണ് ഒഴിവുകളുള്ളത്. മണിക്കൂറിന് 240 രൂപ നിരക്കിലാണ് പ്രതിഫലം ലഭിക്കുക.
എം.ബി.എ, ബി.ബി.എ, ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ഡി.ജി.ടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്കിൽസ് ഹ്രസ്വകാല ടി.ഒ.ടി കോഴ്സ് പൂർത്തിയാക്കിയിരിക്കണം. പ്ലസ് ടു/ഡിപ്ലോമ തലത്തിലോ അതിന് മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷൻ സ്കിൽസും അടിസ്ഥാന കമ്പ്യൂട്ടർ പഠനവും പൂർത്തിയാക്കിയിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സെപ്റ്റംബർ 9ന് രാവിലെ 10:30ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0495-2461898, 0495-2371451 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates