സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രോജക്ട് അസോസിയേറ്റ്, അഭിമുഖത്തിലൂടെ നിയമനം

കരാർ കാലാവധി ഒരു വർഷം ആണെങ്കിലും രണ്ട് വർഷം കൂടി നീട്ടി ലഭിക്കാൻ സാധ്യതയുണ്ട്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.
ICAR IISR Recruitment 2026
ICAR IISR Recruitment 2026 Apply for Project Associate Post.
Edited By:
Updated on
1 min read

കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള കോഴിക്കോട്ടെ ഐ.സി.എ.ആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ (ICAR-IISR) പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്. മാസ്റ്റർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷം ആണെങ്കിലും രണ്ട് വർഷം കൂടി നീട്ടി ലഭിക്കാൻ സാധ്യതയുണ്ട്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

ICAR IISR Recruitment 2026
സംസ്കൃത സർവകലാശാല: 100+ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, അവസാന തീയതി ജൂൺ 9

യോഗ്യത

  • തസ്തിക: പ്രോജക്ട് അസോസിയേറ്റ് - I (Project Associate - I)

  • ഒഴിവുകളുടെ എണ്ണം: 01

  • യോഗ്യത: അഗ്രികൾച്ചറൽ എൻഡമോളജിയിൽ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ എൻഡമോളജി സ്പെഷ്യലൈസേഷനോടെയുള്ള സൂവോളജി മാസ്റ്റേഴ്സ് ബിരുദം (Master's degree).

  • അഭികാമ്യമായ യോഗ്യത: CSIR-UGC-NET അല്ലെങ്കിൽ GATE യോഗ്യതയുള്ളവർക്കും ഇൻസെക്ട് ഫോട്ടോഗ്രാഫി, മോളിക്യുലാർ ബാർകോഡിംഗ് ടെക്നിക്കുകൾ, കംപ്യുട്ടർ പരിജ്ഞാനം എന്നിവയിൽ പരിചയമുള്ളവർക്കും മുൻഗണന.

ICAR IISR Recruitment 2026
ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദ ഓണേഴ്സിന് അപേക്ഷിക്കാം
  • പ്രായപരിധി: അഭിമുഖ തീയതിയിൽ 35 വയസ്സ് കവിയരുത് (കേന്ദ്ര സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും).

  • ശമ്പളം: പ്രതിമാസം 31,000 രൂപ + 18% എച്ച്.ആർ.എ (HRA).

  • കാലയളവ്: കരാർ അടിസ്ഥാനത്തിൽ തുടക്കത്തിൽ 1 വർഷത്തേക്ക്. പ്രകടനത്തിന്റെയും ഫണ്ടിന്റെയും ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഇത് വീണ്ടും ഒരു വർഷത്തേക്ക് കൂടി നീട്ടിയേക്കാം.

ICAR IISR Recruitment 2026
ഓസ്‌ട്രേലിയൻ ലോട്ടറി വിസ ഓപ്പൺ ആയി! വെറും 1,500 രൂപയ്ക്ക് അപേക്ഷിക്കാം; യുവാക്കൾക്ക് മികച്ച അവസരം
ICAR IISR Recruitment 2026
കേരളത്തിലെ പോളിടെക്‌നിക് കോളേജുകളിൽ അഡ്മിഷൻ നേടാം; എങ്ങനെ അപേക്ഷിക്കണം?

അഭിമുഖം

ഉദ്യോഗാർഥികൾ ജൂൺ 17-ന് രാവിലെ 09:30-ന് മുൻപായി കോഴിക്കോട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വൈകി എത്തുന്നവരെ ടെസ്റ്റിനോ ഇന്റർവ്യൂവിനോ പങ്കെടുപ്പിക്കില്ല.

അഭിമുഖത്തിന് വരുമ്പോൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം, പബ്ലിക്കേഷൻസ് എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കയ്യിൽ കരുതേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://spices.res.in/storage/app/public/media/Project.pdf

Summary

ICAR IISR Recruitment 2026 Apply for Project Associate Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com