ഐഐടി മദ്രാസ് ഇന്റേൺഷിപ്പ് 2026: ബിരുദ വിദ്യാർത്ഥികൾക്ക് അവസരം, സ്റ്റൈപൻഡോടുകൂടിയ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം
മദ്രാസ് ഐഐടി സമ്മർ ഫെല്ലോഷിപ്പ് 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
ബിരുദവിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു ഐഐടിയിലും ചേരാത്ത വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ് ഈ പ്രോഗ്രാം.
എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഉള്ള വിദ്യാർത്ഥികൾക്കായാണ് സമ്മർഫെല്ലോഷിപ്പ് നടത്തുന്നത്. രണ്ട് മാസമാണ് കാലാവധി. പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് ആയി ലഭിക്കും.
സമ്മർ ഫെല്ലോഷിപ്പ് പ്രോഗ്രാം നടക്കുന്ന സമയം : 2026 മെയ് 18 മുതൽ ജൂലൈ 17 വരെ ആണ് താൽക്കാലികമായി തീരുമാനിച്ചിട്ടുള്ള തീയതി.
സമ്മർ ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് രണ്ടിന് (02-03-2026) വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.
മദ്രാസ് ഐഐടിയിലെ സമ്മർ ഫെല്ലോഷിപ്പ് നൽകുന്ന വിഭാഗങ്ങൾ
എൻജിനീയറിങ് വകുപ്പുകൾ:
എയ്‌റോസ്‌പേസ് എൻജിനീയറിങ്
അപ്ലൈഡ് മെക്കാനിക്സ്, ബയോമെഡിക്കൽ എൻജിനീയറിങ്
ബയോ ടെക്‌നോളജി
കെമിക്കൽ എൻജിനീയറിങ്
സിവിൽ എൻജിനീയറിങ്
കമ്പ്യൂട്ടർ സയൻസി എൻജിനീയറിങ്
ഡാറ്റ സയൻസ് എഐ
എൻജിനീയറിങ് ഡിസൈൻ
ഇലക്ട്രിക്കൽ എൻജിനീയറിങ്
മെക്കാനിക്കൽ എൻജിനീയറിങ്
മെക്കാനിക്കൽ എൻജിനീയറിങ്
മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി
മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്
ഓഷ്യൻ എൻജിനീയറിങ്
സയൻസ് വകുപ്പുകൾ:
ഫിസിക്സ്
കെമിസ്ട്രി
മാത്തമാറ്റിക്സ്
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്
മാനേജ്‌മെന്റ് സ്റ്റഡീസ്
Education News: IIT Madras Internship 2026 offers undergraduate students a chance to apply for the Summer Fellowship Programme with stipend. Eligible students can submit applications online till March 2, 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
