സംഗീതം കരിയറാക്കാം; ഇന്ത്യൻ എയർഫോഴ്‌സിൽ മ്യൂസിഷ്യൻ ഒഴിവുകൾ

പ്രീ-രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായി 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ ന്യൂഡൽഹിയിലെയും ബെംഗളൂരുവിലെയും എയർഫോഴ്‌സ് കേന്ദ്രങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടക്കും.
Indian Air Force Agniveervayu  Recruitment 2026
Indian Air Force Agniveervayu Musician Recruitment 2026 Apply by August 2
Edited By:
Updated on
1 min read

ഇന്ത്യൻ എയർഫോഴ്‌സ് അഗ്നിവായു (മ്യൂസിഷ്യൻ) തസ്തികയിൽ നിയമനം നടത്തുന്നു. അവിവാഹിതരായ പുരുഷ-വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഓൺലൈൻ വഴി അപേക്ഷകൾ ഓഗസ്റ്റ് 2 വരെ സമർപ്പിക്കാം. പ്രീ-രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കായി 2026 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 9 വരെ ന്യൂഡൽഹിയിലെയും ബെംഗളൂരുവിലെയും എയർഫോഴ്‌സ് കേന്ദ്രങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടക്കും.

Indian Air Force Agniveervayu  Recruitment 2026
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

യോഗ്യത

  • അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.

  • നിർദ്ദിഷ്ട സംഗീതോപകരണങ്ങളിൽ കുറഞ്ഞത് ഒന്നിലെങ്കിലും പ്രാവീണ്യം ഉണ്ടായിരിക്കണം.

  • ടെംപോയും പിച്ചും കൃത്യമായി പാലിച്ച് സംഗീതം അവതരിപ്പിക്കാനും ഒരു പൂർണഗാനം ആലപിക്കാനുമുള്ള കഴിവ് നിർബന്ധമാണ്.

Indian Air Force Agniveervayu  Recruitment 2026
നാഷണൽ ഇൻഷുറൻസിൽ 500 ഒഴിവ്! അരലക്ഷത്തിലേറെ ശമ്പളം, ബിരുദം മതി, കേരളത്തിൽ ജോലി ചെയ്യാം

സംഗീതോപകരണങ്ങൾ

കോൺസർട്ട് ഫ്ലൂട്ട്, ക്ലാരിനെറ്റ്, സാക്സഫോൺ, ട്രംപറ്റ്, ട്രോംബോൺ, യൂഫോണിയം, ട്യൂബ, കീബോർഡ്, പിയാനോ, ഗിറ്റാർ, വയലിൻ, ഡ്രംസ്, ഇന്ത്യൻ ക്ലാസിക്കൽ സംഗീതോപകരണങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രാവീണ്യം വേണം. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലെ ഉപകരണങ്ങളിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും.

Indian Air Force Agniveervayu  Recruitment 2026
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ 12 എക്സിക്യൂട്ടീവ് ഒഴിവുകൾ; ബിരുദം യോഗ്യത, ₹1.60 ലക്ഷം വരെ ശമ്പളം

പ്രായപരിധി

2005 ജനുവരി 1 മുതൽ 2009 ജൂലൈ 1 വരെ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

എൻറോൾമെന്റ് സമയത്ത് പരമാവധി പ്രായം 22 വയസ്സ് ആയിരിക്കണം.

ശമ്പളവും സേവാനിധിയും

അഗ്നിപഥ് പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം മുതൽ നാലാം വർഷം വരെ നിശ്ചിത പ്രതിമാസ ശമ്പളവും അലവൻസുകളും ലഭിക്കും.

സേവനം പൂർത്തിയാക്കുന്നവർക്ക് സേവാനിധി പാക്കേജും നൽകും.

Indian Air Force Agniveervayu  Recruitment 2026
ഇന്ത്യൻ ആർമിയിൽ അഡ്വക്കേറ്റ് ആയാലോ? നിയമ ബിരുദധാരികൾക്ക് അവസരം, മികച്ച ശമ്പളം

തെരഞ്ഞെടുപ്പ് രീതി

  • ഉദ്യോഗാർഥികളെ ആദ്യം സംഗീത പ്രാവീണ്യ പരിശോധനയ്ക്ക് വിധേയരാക്കും.

  • തുടർന്ന് ശാരീരികക്ഷമത പരീക്ഷ ( PFT) നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് എഴുത്തുപരീക്ഷ ഉണ്ടാകും.

  • അതിന് ശേഷം വിശദമായ മെഡിക്കൽ പരിശോധന നടത്തും.

  • വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രായം, തിരിച്ചറിയൽ രേഖകൾ, സംഗീത യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് അന്തിമ മെറിറ്റ് പട്ടിക തയ്യാറാകുന്നത്.

Indian Air Force Agniveervayu  Recruitment 2026
എൻജിനീയറിങ് കഴിഞ്ഞവർക്ക് സയന്റിസ്റ്റ് ആകാം; കേന്ദ്ര സ്ഥാപനത്തിൽ 133 ഒഴിവുകൾ, സൗജന്യമായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://iafrecruitment.edcil.co.in/agniveervayu/pdffiles/Musician%20%20Rally%2001%20of%202027.pdf

Indian Air Force Agniveervayu  Recruitment 2026
എഴുത്ത് പരീക്ഷ മാത്രം,പത്താം ക്ലാസ് മതി; ഇന്ത്യൻ വ്യോമസേനയിൽ അവസരം
Indian Air Force Agniveervayu  Recruitment 2026
എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
Indian Air Force Agniveervayu  Recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ 55 ഒഴിവുകൾ; സെക്യൂരിറ്റി,കോയ്മ തസ്തികകൾ
Summary

Indian Air Force Agniveervayu Musician Recruitment 2026 Apply by August 2

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com