ഇന്ത്യൻ ആർമിയിൽ ഇന്റേൺഷിപ്പ്; വിദ്യാർത്ഥികൾക്ക് മികച്ച അവസരം,അവസാന തീയതി ഡിസംബർ 7

എ ഐ, സൈബർ സുരക്ഷ, എമേർജിങ് ഡൊമെയ്‌ൻ,പ്രതിരോധ സാങ്കേതികവിദ്യ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം നൽകുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
Indian Army IAIP
Indian Army IAIP 2025 Internship Announced @adgpi
Updated on
1 min read

ഇന്ത്യൻ ആർമി ഇന്റേൺഷിപ്പ് പ്രോഗ്രാം (IAIP) 2025 ലേക്ക് അപേക്ഷ ക്ഷണിച്ചു. എ ഐ, സൈബർ സുരക്ഷ, എമേർജിങ് ഡൊമെയ്‌ൻ,പ്രതിരോധ സാങ്കേതികവിദ്യ എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം നൽകുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. വാർ ഗെയിമിങ് ഡെവലപ്മെന്റ് സെന്റററിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ആർമി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 2025 ഡിസംബർ 7 വരെ അപേക്ഷിക്കാം.

Indian Army IAIP
സർദാർ പട്ടേൽ സർവകലാശാല: പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇന്റേൺഷിപ്പിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ

  • ഡാറ്റാബേസ് മാനേജ്മെന്റ്

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്

  • ഓഗ് മെന്റ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി (AR/VR) സാങ്കേതികവിദ്യ

  • യൂസർ എക്സ്പീരിയൻസ് /യൂസർ ഇന്റർഫേസ് (UX/UI) ഡിസൈനിംഗ്

  • സൈബർ സാങ്കേതികവിദ്യ

  • ഡ്രോണുകൾ, കൗണ്ടർ-ഡ്രോൺ സിസ്റ്റങ്ങൾ

  • സിമുലേഷൻ

Indian Army IAIP
ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്‌നോളജി; സ്‌റ്റൈപ്പന്റോടെ പഠിക്കാം, തൊഴിൽ പരിശീലനവും നേടാം

യോഗ്യതാ മാനദണ്ഡം

  1. അംഗീകൃത സർവകലാശാലകളിലെ മൂന്ന്, നാല് വർഷ ബിരുദ വിദ്യാർത്ഥികൾക്കോ ​​ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കോ ​​അപേക്ഷിക്കാം.

  2. എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ (ഉദാ. എഐ, ഡാറ്റാ സയൻസ്, സൈബർ സുരക്ഷ) അക്കാദമിക് പശ്ചാത്തലം ആവശ്യമാണ്.

  3. ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് കോഴ്സിലേക്ക് പ്രവേശനം

Indian Army IAIP
CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വാർഡെക് /ഇന്ത്യൻ ആർമി കേന്ദ്രങ്ങൾ എന്നി സ്ഥലങ്ങളിലാണ് പരിശീലനം നൽകുന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ മെന്റർഷിപ്പിൽ ഇന്റേണുകൾക്ക് ലൈവ് പ്രോജക്ടുകളുടെ ഭാഗമാകാൻ അവസരമുണ്ടാകും.

കോഴ്സ് പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കും. സൈനീക ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാനും തുടർ നിയമന സാധ്യതകൾക്കും ഈ കോഴ്സ് ഉപകാരപ്രദമാകും. വിശദ വിവരങ്ങൾക്ക് https://www.joinindianarmy.nic.in/default.aspx സന്ദർശിക്കുക.

Summary

Career news: Indian Army Opens Applications for IAIP 2025 Internship Program.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com