

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസായി ജോലി ചെയ്യാൻ മികച്ച അവസരം. നോർത്തേൺ റെയിൽവേയിൽ (Northern Railway) 4116 ഒഴിവുകളും സൗത്ത് ഈസ്റ്റേൺ റെയിൽവേയും (South Eastern Railway)1785 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐടിഐ യോഗ്യതയുള്ള യുവാക്കൾക്ക് റെയിൽവേയിൽ പ്രവൃത്തിപരിചയം നേടിയെടുക്കാനുള്ള അവസരമാണിത്. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് ലഭിക്കും.
വിവിധ റെയിൽവേ ഡിവിഷനുകളിലായാണ് 4116 അപ്രന്റിസ് ഒഴിവുകൾ.
ലക്‌നൗ: 1397
ഡൽഹി: 1137
ഫിറോസ്പുർ: 632
അംബാല: 934
മൊറാദാബാദ്: 16
യോഗ്യത:
അംഗീകൃത ബോർഡിൽ നിന്ന് 10+2 രീതിയിൽ പത്താം ക്ലാസ് കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.
NCVT/SCVT അംഗീകരിച്ച ട്രേഡിൽ ഐടിഐ പൂർത്തിയാക്കിയിരിക്കണം.
ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായപരിധി:
2025 ഡിസംബർ 24-ന് 15 മുതൽ 24 വയസ്സ് വരെ. നിയമപ്രകാരം പ്രായത്തിൽ ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ് രീതി:
മെട്രിക്കുലേഷനും ഐടിഐ മാർക്കുകളുടെ ശരാശരിയിലുള്ള മെറിറ്റ് ലിസ്റ്റ്
ഡോക്യുമെന്റ് വെരിഫിക്കേഷൻ
മെഡിക്കൽ പരിശോധന
അപേക്ഷ:
നവംബർ 25 മുതൽ ഡിസംബർ 24 വരെ
വെബ്സൈറ്റ്: rrcnr.org
ഖരഗ്പുർ, ചക്രധർപുർ, ടാറ്റ നഗർ, റാഞ്ചി എന്നിവയുൾപ്പെടെ 1785 ഒഴിവുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത:
അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് പാസ് കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.
പ്രായപരിധി:
2026 ജനുവരി 1-ന് 15–24 വയസ്സ്.
അപേക്ഷാ ഫീസ്:
ജനറൽ/OBC: ₹100
SC/ST/Disabled/സ്ത്രീകൾ: ഫീസ് ഇല്ല
അവസാന തീയതി: ഡിസംബർ 17
വെബ്സൈറ്റ്: rrcser.co.in
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates