മലപ്പുറത്ത് ഐ ടി സ്റ്റാഫ്, എസ്റ്റേറ്റ് വ‍ർക്കർ ഒഴിവുകൾ

സഖി വൺസ്റ്റോപ്പ് സെന്ററിൽ ഐ ടി സ്റ്റാഫിനെയും നിലമ്പൂർ എസ്റ്റേറ്റിൽ 92 എസ്റ്റേറ്റ് വർക്ക‍ർമാരെയും നിയമിക്കുന്നു.
IT
IT staff and estate worker vacancies in Malappuram representative purpose only Ai image meta
Updated on: 
1 min read

കാർഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലേക്കാണ് വർക്ക‍ർമാരെ നിയമിക്കുന്നത്. പെരിന്തൽമണ്ണയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് ഐടി സ്റ്റാഫ് തസ്തികയിൽ നിയമനം നടത്തുന്നത്.

IT
ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന്, 26 വരെ പഠനപിന്തുണ പരിപാടി നടപ്പാക്കും; മാ‍ർ​​ഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

നിലമ്പൂർ എസ്റ്റേറ്റിൽ എസ്റ്റേറ്റ് വർക്ക‍ർ

കാർഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലേക്ക് 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകളുണ്ട്.

എസ്റ്റേറ്റ് ജോലികൾ ചെയ്യാൻ ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായിട്ടുള്ള 18നും 50നും മധ്യേയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

റബ്ബർ ബോർഡിൽ നിന്നോ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ നിന്നോ ലഭിച്ചിട്ടുള്ള ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

താൽപ്പര്യമുള്ളവർ സെപ്റ്റംബർ 15ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04931-222990.

IT
ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

സഖി വൺസ്റ്റോപ്പ് സെന്ററിൽ ഐ ടി സ്റ്റാഫ്

പെരിന്തൽമണ്ണയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിലെ ഐടി സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കായിരിക്കുും നിയമനം.

ഇതിനായുള്ള അഭിമുഖം സെപ്റ്റംബർ 23ന് രാവിലെ 10ന് മലപ്പുറം സിവിൽ സ്റ്റേഷനിലെ ഡിഡിസി ചേംബറിൽ നടക്കും.

യോഗ്യത : ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ/ ഐടി ഡിപ്ലോമയും അല്ലെങ്കിൽ കംപ്യൂട്ടറിൽ ബിരുദം അല്ലെങ്കിൽ പി ജി ഡി സി എ. സർക്കാർ/ സർക്കാരിതര സ്ഥാപനങ്ങൾ/ ഐടി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

IT
എംഫാം പ്രവേശനം: സെപ്റ്റംബർ 10-ന് വൈകിട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം

21നും 40നും മധ്യേയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. 25000രൂപ പ്രതിഫലം ലഭിക്കും.

താൽപ്പര്യമുള്ളവ‍ർ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിലാസം: വനിതാ സംരക്ഷണ ഓഫീസ്, 2nd ഫ്ലോർ, B2 ബ്ലോക്ക്‌, സിവിൽ സ്റ്റേഷൻ, മലപ്പുറം-676505.

ഫോൺ: 7902838612, 8281999059, 7356369512.

Summary

Job News: The workers are being recruited at the Nilambur Estate of the Plantation Corporation. The recruitment for the IT staff post is being done at the Sakhi One Stop Centre in Perinthalmanna.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com