

സി.സി.ടി.വി കാമറ ഇൻസ്റ്റാലേഷൻ ആൻഡ് സർവീസിങ് കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരം. തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഭക്ഷണവും താമസവും സൗജന്യമാണ്. ഓഗസ്റ്റ് 6 മുതലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് ഈ കോഴ്സ് സംഘടിപ്പിക്കുന്നത്. 18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലന സമയം. 13 ദിവസമാണ് ക്ലാസിന്റെ കാലാവധി.
സി.സി.ടി.വി ടെക്‌നിഷ്യൻ ക്ലാസുകൾക്ക് പുറമെ പുതിയ ഒരു സംരഭം ആരംഭിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പ്രത്യേകം പഠിപ്പിക്കും. ഈ ക്ലാസുകൾ കഴിഞ്ഞാൽ സ്വന്തമായി സി.സി.ടി.വി കാമറ ഇൻസ്റ്റാലേഷൻ ആൻഡ് സർവീസിങ് സ്ഥാപനം ഉദ്യോഗാർഥിക്ക് ആരംഭിക്കാൻ കഴിയുന്ന തരത്തിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.
30 സീറ്റുകളാണ് ഒഴിവുകൾ ഉള്ളത്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ഫോൺ- 9447196324, 0487 2694412, 8943696813.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates