കെ ഡിസ്കിൽ പ്രോ​ഗ്രാം എക്സിക്യൂട്ടീവ് തലത്തിൽ വിവിധ ഒഴിവുകൾ, ഫെബ്രുവരി 18 വരെ സി എം ഡി വഴി അപേക്ഷിക്കാം

കെ - ഡിസ്കി​ന്റെ പ്രോ​ഗ്രാം മാനേജ്മെ​ന്റ് യൂണിറ്റിലാണ് ഒഴിവുകളുള്ളത്. യോ​ഗ്യതയും താൽപ്പര്യവുമുള്ള ഉ​ദ്യോ​ഗാ‍ർത്ഥികൾ സി എം ഡി മുഖേന ഓൺലൈനായി അപേക്ഷ സമ‍ർപ്പിക്കണം.
K- DISC
K-DISC has announced various vacancies at the level of Program Executive. Applications can be submitted through the CMD portal until February 18.K- DISC
Updated on
1 min read

കേരള ഡെവലപ്മെ​ന്റ് ആൻഡ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസി ( കെ ഡിസ്ക്)ൽ പ്രോ​ഗ്രാം എക്സീക്യൂട്ടീവ് തലത്തിലുള്ള ഒഴിവുകൾ നികത്തുന്നതിന് സെ​​ന്റർ ഫോർ മാനേജ്മെ​ന്റ് ഡെവലപ്മെ​ന്റ് ( സി എം ഡി) വഴി അപേക്ഷ ക്ഷണിച്ചു. സീനിയ‍ർ പ്രോ​ഗ്രാം എക്സിക്യൂട്ടീവ്, പ്രോ​ഗ്രാം എക്സിക്യൂട്ടീവ് എന്നീ തസ്തികകളുമായി ബന്ധപ്പെട്ടാണ് ഒഴിവുകൾ റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്.

കെ - ഡിസ്കി​ന്റെ പ്രോ​ഗ്രാം മാനേജ്മെ​ന്റ് യൂണിറ്റിലാണ് ഒഴിവുകളുള്ളത്. യോ​ഗ്യതയും താൽപ്പര്യവുമുള്ള ഉ​ദ്യോ​ഗാ‍ർത്ഥികൾ സി എം ഡി മുഖേന ഓൺലൈനായി അപേക്ഷ സമ‍ർപ്പിക്കണം. സി എം ഡിയുടെ പേറോളിൽ കരാറിടിസ്ഥാനത്തിലായിരിക്കും നിയമനം. ഫെബ്രുവരി 18 വരെ അപേക്ഷ സമ‍ർപ്പിക്കാം

K- DISC
കേരളം പൂര്‍ണമായും കെ-സ്മാര്‍ട്ട് ആകും; ഏപ്രില്‍ 10 മുതല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സേവനം

തസ്തികയും പ്രധാന വിവരങ്ങളും

1 സീനിയ‍ർ പ്രോ​ഗ്രാം എക്സിക്യൂട്ടീവ് - സെ​ന്റർ ഫോർ എക്സലൻസ് - ഹെഡ്

യോ​ഗ്യത- ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിടെക്കോ തത്തുല്യമാ എൻജിനീയറിങ് ബിരുദമോ

പ്രായപരിധി - 35 വയസ്സ്

ശമ്പളം- 40,000 രൂപ മുതൽ - 50,000 രൂപവരെ സമാഹൃതം

പ്രോ​ഗ്രാം എക്സിക്യൂട്ടീവ് - ഇന്നൊവേഷൻ അനലിസ്റ്റ്

യോ​ഗ്യത- ഡിസൈൻ, എൻജിനീയറിങ്, സോഷ്യൽ സയൻസ് തുടങ്ങി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം

പ്രായപരിധി - 35 വയസ്സ്

ശമ്പളം - 30,000 രൂപമുതൽ 35,000 രൂപവരെ പ്രതിമാസം സമാഹൃതം

പ്രോ​ഗ്രാം എക്സിക്യൂട്ടീവ് റിലേഷൻഷിപ്പ് ​ഗ്രോത്ത് മാനേജ‍ർ

യോ​ഗ്യത- ഏതെങ്കിലും വിഷയത്തിൽ ബിരുദം

പ്രായപരിധി 35 വയസ്സ്

ശമ്പളം- 30,000 രൂപമുതൽ 35,00 രൂപ വരെ പ്രതിമാസം സമാഹൃതം

K- DISC
'മനസ്സമാധാനമില്ലെങ്കില്‍ പിന്നെ എന്തുണ്ടായിട്ടെന്താ?'; കഴിഞ്ഞ വർഷം ജോലി ഉപേക്ഷിച്ചത് 30% പേർ, പുതുതലമുറയിലെ രണ്ടിലൊരാൾ ഇഷ്ടപ്പെട്ട് ജോലി ചെയ്യുന്നു

മറ്റ് പ്രധാന വിവരങ്ങൾ

അപേക്ഷയുടെ വിജ്ഞാപനം ഇവിടെ വായിക്കാം.

അപേക്ഷ സമ‍ർപ്പിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 18 വൈകുന്നേരം അഞ്ച് മണിവരെ

ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കാനുള്ള വിലാസം: kdiscrecruitment2026@gmail.com

നിയമകാലാവധിയും രീതിയും :ആറ് മാസത്തേക്ക് കരാ‍ർ അടിസ്ഥാനത്തിലായിരിക്കും നിയമനം

ഒഴിവുകളുടെ എണ്ണം; നിലവിൽ ഓരോ തസ്തികയിലും ഓരോ ഒഴിവുകൾ വീതം

Summary

Job Alert:K-DISC is hiring Program Executives. Eligible candidates can apply online through the CMD portal on or before February 18. Government job opportunity in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com