കേന്ദ്രിയ വിദ്യാലയയിൽ വീണ്ടും ഒഴിവ് ; തൊടുപുഴയിലും തലശ്ശേരിയിലും നിയമനം, അനധ്യാപകർക്കും അവസരം, ഇനി ദിവസങ്ങൾ മാത്രം...

അഭിമുഖത്തിലൂടെയാണ് നിയമനം. അധ്യാപക,അനധ്യാപക തസ്തികകളിൽ ആയി നിരവധി ഒഴിവുകളാണ് ഉള്ളത്.
Kendriya Vidyalaya  Jobs 2026
Kendriya Vidyalaya Thodupuzha and Thalassery Walk in Interview for Teacher and Staff Jobs 2026.ai gemini/
Updated on
2 min read

കേന്ദ്രിയ വിദ്യാലയയുടെ തൊടുപുഴ,തലശ്ശേരി എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖത്തിലൂടെയാണ് നിയമനം. അധ്യാപക,അനധ്യാപക തസ്തികകളിൽ ആയി നിരവധി ഒഴിവുകളാണ് ഉള്ളത്. വിശദമായി പരിശോധിക്കാം.

Kendriya Vidyalaya  Jobs 2026
കേന്ദ്രീയ വിദ്യാലയയിൽ അധ്യാപകർക്ക് അവസരം; കൊച്ചിയിൽ ജോലി നേടാം, അഭിമുഖത്തിലൂടെ നിയമനം

കേന്ദ്രിയ വിദ്യാലയ തൊടുപുഴ

തസ്തിക: പ്രൈമറി ടീച്ചർ (PRT), കംപ്യൂട്ടർ കം AI ഇൻസ്ട്രക്ടർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ

യോഗ്യത:

കംപ്യൂട്ടർ കം AI ഇൻസ്ട്രക്ടർ

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർ മുതൽ കംപ്യൂട്ടർ വിഷയങ്ങളിൽ ഉയർന്ന ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം.

  • സ്കിൽ ടെസ്റ്റിനായി ഉദ്യോഗാർഥികൾ ലാപ്ടോപ്പ് കൊണ്ടു പോകണം.

Kendriya Vidyalaya  Jobs 2026
വരുന്നു... റെയിൽവേയിൽ വൻ അവസരം; 6,565 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത, ജൂൺ മുതൽ അപേക്ഷിക്കാം

സ്പെഷ്യൽ എഡ്യൂക്കേറ്റർ

  • പ്ലസ് ടുവും സ്പെഷ്യൽഎഡ്യൂക്കേഷൻ/റീഹാബിലിറ്റേഷൻ മേഖലകളിലെ ആർ.സി.ഐ അംഗീകരിച്ച ഡിപ്ലോമ അല്ലെങ്കിൽ ട്രെയിനിംഗ് യോഗ്യതയും ഉണ്ടായിരിക്കണം.

  • Deaf, Visual Impairment, Mental Retardation, Hearing & Speech തുടങ്ങിയ മേഖലകളിലെ വിവിധ ഡിപ്ലോമകളും അംഗീകരിക്കും.

  • Special Needs കുട്ടികളുടെ വിദ്യാഭ്യാസത്തിൽ 6 മാസ സർട്ടിഫിക്കറ്റ് കോഴ്‌സും ആവശ്യമാണ്.

Kendriya Vidyalaya  Jobs 2026
Japan MEXT Scholarship 2027: ജപ്പാനിൽ പോയി പഠിക്കാം, പണം സർക്കാർ നൽകും; ഒരു ലക്ഷം വരെ സ്റ്റൈപൻഡും, യോഗ്യത പ്ലസ് ടു,

പ്രൈമറി ടീച്ചർ (PRT)

  • പ്രൈമറി ടീച്ചർ (PRT) തസ്തികയ്ക്ക് 50 ശതമാനം മാർക്കോടെ പ്ലസ് ടുവും ഡി.എൽ.എഡ്/ബി.എൽ.എഡ്/ഡിപ്ലോമ ഇൻ എജുക്കേഷൻ യോഗ്യതയും വേണം.

  • സി.ടി.ഇ.ടി പാർട്ട്-1 പാസായിരിക്കണം.

  • ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പഠിപ്പിക്കാനുള്ള കഴിവും കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.

Kendriya Vidyalaya  Jobs 2026
എം ജി സർവകലാശാലയിൽ ഒഴിവ്, സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തിക; നിയമനം അഭിമുഖത്തിലൂടെ

കേന്ദ്രിയ വിദ്യാലയ തലശ്ശേരി

തസ്തികകൾ : വൊക്കേഷണൽ ഇൻസ്ട്രക്ടർ, നഴ്സ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ

വൊക്കേഷണൽ ഇൻസ്ട്രക്ടർ

  • ഹയർ സെക്കൻഡറിയ്ക്ക് ശേഷം സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ ഡിഗ്രി ആവശ്യമാണ്.

  • ഒരു വർഷത്തെ പ്രായോഗിക പ്രവൃത്തിപരിചയം അഭിലഷണീയം. കൂടാതെ കംപ്യൂട്ടർ ആപ്ലിക്കേഷൻ അറിവും വേണം.

Kendriya Vidyalaya  Jobs 2026
ഐടിഐ മുതൽ യോഗ്യത, 268 ഒഴിവുകൾ; മികച്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും, നാഷണൽ അലുമിനിയം കമ്പനിയിൽ ജോലി നേടാം

നഴ്സ്

  • ജനറൽ നഴ്സിംഗ് ഡിപ്ലോമ (GNM) അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് യോഗ്യത ഉണ്ടായിരിക്കണം.

  • ഈ രണ്ട് യോഗ്യതകളിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.

സ്പെഷ്യൽ എഡ്യൂക്കേറ്റർ

  • പ്ലസ് ടുവും ആർ.സി.ഐ അംഗീകരിച്ച സ്പെഷ്യൽ എഡ്യൂക്കേഷൻ/റീഹാബിലിറ്റേഷൻ മേഖലകളിലെ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ടായിരിക്കണം.

  • D.Ed Special Education, DSE, DCBR, PGDCBR, MRW, DHLS തുടങ്ങിയ അംഗീകൃത യോഗ്യതകളോ B.Ed Special Education അല്ലെങ്കിൽ RCI അംഗീകരിച്ച തുല്യ കോഴ്സുകളോ യോഗ്യതയായി പരിഗണിക്കും.

  • കൂടാതെ CTET യോഗ്യത നിർബന്ധമാണ്.

Kendriya Vidyalaya  Jobs 2026
സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; ബി.ടെക് മുതൽ യോഗ്യത,ഡാറ്റ സയൻസ്,ഐടി, സൈബർ സുരക്ഷാ വിഭാഗത്തിൽ ഒഴിവ്

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

  • ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ആവശ്യമാണ്.

  • MS Word, Excel, ഇ-മെയിൽ, ഇൻ്റർനെറ്റ് എന്നിവയിൽ പ്രാവീണ്യം വേണം.

  • ഇംഗ്ലീഷും ഹിന്ദിയും ചേർന്ന് 30–35 WPM ടൈപ്പിംഗ് വേഗത നിർബന്ധമാണ്.

Kendriya Vidyalaya  Jobs 2026
പത്താം ക്ലാസ് പാസായവർക്ക് എയർ ഫോഴ്സിൽ ജോലി; എൽഡിസി, ടൈപ്പിസ്റ്റ്, ഡ്രൈവർ തസ്തികകൾ, മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

കേന്ദ്രിയ വിദ്യാലയ തൊടുപുഴ

https://cdnbbsr.s3waas.gov.in/s3kv06d840128c6ee5c4e68ee6af2bdbea/uploads/2026/05/2026051547.pdf

കേന്ദ്രിയ വിദ്യാലയ തലശ്ശേരി

https://cdnbbsr.s3waas.gov.in/s3kv031a066727c4dd99d00c638861b921/uploads/2026/05/2026050827.pdf

Summary

Kendriya Vidyalaya Thodupuzha and Thalassery Walk in Interview for Teacher and Staff Jobs 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com