ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺ ആകാം; 23,000 രൂപ ശമ്പളം

സംരംഭകർക്ക് സർക്കാർ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുക, ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുക, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ചുമതലകളായിരിക്കും റിസോഴ്‌സ് പേഴ്‌സണുകൾക്ക്.
Kerala DIC jobs
Kerala DIC Invites Applications for Resource Person Posts,representative AI image
Updated on
1 min read

കേരള സർക്കാർ വ്യവസായ–വാണിജ്യ ഡയറക്ടറേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ (District Industries Centre – DIC) റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് (MSME) മേഖലയിലെ സംരംഭകർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നിയമനം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD), തിരുവനന്തപുരം മുഖേനയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിയമനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും.

Kerala DIC jobs
ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം

സംരംഭകർക്ക് സർക്കാർ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുക, ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുക, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിൽ സഹായിക്കുക തുടങ്ങിയ ചുമതലകളായിരിക്കും റിസോഴ്‌സ് പേഴ്‌സണുകൾക്ക്.

യോഗ്യതയും പ്രായപരിധിയും:
അംഗീകൃത സർവകലാശാലയിൽ നിന്ന് ബി .ടെക്/ എം ബി എ /എം സി എ യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ രംഗത്ത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകും. 2026 ജനുവരി 1 അടിസ്ഥാനമാക്കി 18 മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

Kerala DIC jobs
നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

ശമ്പളം:
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപ ശമ്പളമായി നൽകും

ജില്ലകളിലെ ഒഴിവുകൾ:
കൊല്ലം – 1, മലപ്പുറം – 1, എറണാകുളം – 1, തൃശൂർ – 2, പാലക്കാട് – 2, വയനാട് – 2, കാസർഗോഡ് – 1 എന്നിങ്ങനെയാണ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയ ഒഴിവുകൾ

Kerala DIC jobs
ഡിപ്ലോമ,എൻജിനീയറിങ് കഴിഞ്ഞോ?, കേന്ദ്ര സർക്കാരിന് കീഴിൽ അപ്രന്റീസ് ആകാൻ അവസരം

CMDയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 24 വൈകിട്ട് 5 മണി വരെ. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/01/DIC-RP-Recruitment-2026-Notification-Final.pdf

Summary

Job alert: Kerala DIC Invites Applications for Resource Person Posts, Apply by January 24.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com