ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി, പരമാവധി 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.
Self Employment Loan
Kerala Minority Women Self Employment Loan Scheme special arrangement
Updated on
1 min read

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ പദ്ധതി നടപ്പിലാക്കുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി, പരമാവധി 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. വായ്പാ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും.

Self Employment Loan
ഡിപ്ലോമ,എൻജിനീയറിങ് കഴിഞ്ഞോ?, കേന്ദ്ര സർക്കാരിന് കീഴിൽ അപ്രന്റീസ് ആകാൻ അവസരം

കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം രൂപ വരെ കവിയരുത്. മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ ഉള്ളവർ, 18 വയസ്സിന് താഴെ പ്രായം വരുന്ന കുട്ടികളുള്ളവർ, ബിപിഎൽ കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

ബിപിഎൽ വിഭാഗത്തിന്റെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും. സബ്‌സിഡി കിഴിച്ചുള്ള വായ്പാ തുകയ്ക്ക് 6 ശതമാനം പലിശ നിരക്ക് മാത്രമാണ് ഈടാക്കുന്നത്.

Self Employment Loan
പത്ത്,ഐ ടി ഐ കഴിഞ്ഞവർക്ക് ഇന്ത്യൻ ആർമിയിൽ അവസരം

അപേക്ഷകൾ www.ksmdfc.org ൽ ഓൺലൈൻ ആയി സമർപ്പിക്കാം. കൂടാതെ വെബ്‌സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത്,പൂർണ്ണമായി പൂരിപ്പിച്ച് നേരിട്ടും തപാൽ മുഖേനയും കോർപ്പറേഷന്റെ ഹെഡ് ഓഫീസ്/റീജിയണൽ ഓഫീസുകളിൽ സമർപ്പിക്കാം.

ഹെഡ് ഓഫീസ്-വിലാസം

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് ഹെഡ് ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ് ഹിൽ (PO), ചക്കോരത്ത്കുളം, കോഴിക്കോട് 673005 ഫോൺ: 0495-2368366.

Self Employment Loan
നഴ്സുമാർക്ക് ബെൽജിയത്തിൽ അവസരം; സൗജന്യ നിയമനവും ഭാഷാ പരിശീലനവും; ശമ്പളം 2,10,000 രൂപ

റീജിയണൽ ഓഫീസുകൾ

കാസർഗോഡ്, കണ്ണൂർ

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണൽ ഓഫീസ്, ബസ് സ്റ്റാൻഡ് ബിൽഡിംഗ്, ചെങ്കള (PO) ചേർക്കള, കാസർഗോഡ്- 671541, ഫോൺ : 04994-283061

കോഴിക്കോട്, വയനാട്

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്, ഹെഡ്ഓഫീസ്, KURDFC ബിൽഡിംഗ്, വെസ്റ്റ്ഹിൽ (PO), ചേക്കോരത്തുകുളം, കോഴിക്കോട്- 673005, ഫോൺ : 0495-2368366

മലപ്പുറം, പാലക്കാട്

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്, സുന്നിമഹൽ ബിൽഡിംഗ്, ജൂബിലിമിനി ബൈപാസ്‌ റോഡ്, പെരിന്തൽമണ്ണ, മലപ്പുറം - 679322, ഫോൺ : 04933-297017

Self Employment Loan
കായിക താരങ്ങൾക്ക് ഇൻകം ടാക്‌സിൽ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം

എറണാകുളം, ഇടുക്കി, കോട്ടയം

അപേക്ഷാ വിലാസം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് റീജിയണൽ ഓഫീസ്, പി.ഡി.ഡി. റസ്റ്റ്ഹൗസ് ബിൽഡിംഗ്‌ കോംപ്ലക്‌സ്, ഒന്നാംനില, പത്തടിപ്പാലം,കളമശ്ശേരി, എറണാകുളം - 682033,ഫോൺ : 0484-2532855.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട

അപേക്ഷാ വിലാസം : കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്

റീജിയണൽ ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ്‌ ടെർമിനൽ കോംപ്ലക്‌സ്, 8-ാം നില, തമ്പാനൂർ, തിരുവനന്തപുരം - 695001, ഫോൺ : 0471-2324232.

Summary

Job news: Kerala Minority Welfare Self Employment Scheme for Widows and Divorced Women Up to 5 Lakh Loan.

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com