കേരള വനഗവേഷണ സ്ഥാപനത്തിൽ 2025 ഡിസംബർ 2 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു ഡോക്യുമെന്ററി സിനിമാറ്റോഗ്രാഫറുടെ ഒഴിവുണ്ട്. താത്കാലിക നിയമനം ആയിരിക്കും. കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ആഗസ്റ്റ് 26 രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.
എം എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം/ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (MSW) / ബയോളോജിക്കൽ സയൻസിലെ ഏതെങ്കിലും വിഭാഗത്തിലുള്ള ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വനമേഖലയുമായി ബന്ധപ്പെട്ട വിഡിയോ/ഫോട്ടോ ഗ്രാഫിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
25000 രൂപ ശമ്പളമായി ലഭിക്കും. പ്രായപരിധി 36 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ അനുവദിക്കും. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.kfri.res.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates