ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

മൂന്നാർ എൻജിനിയറിങ് കോളേജ്,എൽ.ബി.എസ് പൂജപ്പുര വനിതാ എഞ്ചിനീയറിങ് കോളേജ്,ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലാണ് ഒഴിവ് ഉള്ളത്.
B.Tech Seats
Spot Admission to Vacant B.Tech Seats in Various Engineering Colleges Across Keralaspecial arrangement
Updated on
1 min read

വിവിധ എൻജിനീറിങ് കോളജുകളിലെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മൂന്നാർ എൻജിനിയറിങ് കോജ്,എൽ.ബി.എസ് പൂജപ്പുര വനിതാ എഞ്ചിനീയറിങ് കോളജ്,ആറ്റിങ്ങൽ ഐ എച്ച് ആർ ഡി എൻജിനിയറിങ് കോളജ് എന്നിവിടങ്ങളിലാണ് ഒഴിവ് ഉള്ളത്. വിശദമായി പരിശോധിക്കാം.

B.Tech Seats
ബാങ്കിൽ ജോലി നേടാൻ അവസരം; 10,277 ഒഴിവുകൾ; അവസാന തീയതി ഓഗസ്റ്റ് 21

മൂന്നാർ എൻജിനിയറിങ് കോളജ്

മൂന്നാർ എൻജിനിയറിങ് കോജിൽ 2025-26 അധ്യയനവർഷത്തിൽ ഒഴുവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലേക്ക് യോഗ്യതയുള്ള വിദ്യാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18 ന് രാവിലെ 11 മണിക്ക് കോജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. വിശദവിവരങ്ങൾക്ക്: 9447570122, 9061578465, www.cemunnar.ac.in

B.Tech Seats
മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫർ തസ്തികയിൽ ഒഴിവ്

ഐഎച്ച് ആർഡി എൻജിനിയറിങ് കോളജ്

ആറ്റിങ്ങൽ ഐഎച്ച് ആർഡി എൻജിനിയറിങ് കോളജിൽ ഒന്നാം വർഷ ബി.ടെക് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 19 രാവിലെ 11 മണിക്ക് കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9446700417, 7034635121.

B.Tech Seats
നിയമസഭാ ടി.വിയിൽ അവസരം

എൽ.ബി.എസ് പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോജ്

എൽ.ബി.എസ്. പൂജപ്പുര വനിതാ എന്‍ജിനീയറിങ് കോളജിൽ ബിടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടർ, ഇൻഫർമേഷൻ ടെക്‌നോളജി, സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള എൻ.ആർ.ഐ ആൻഡ് കീം സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പോളിടെക്‌നിക് യോഗ്യതയുള്ള വിദ്യാർത്ഥിനികൾക്ക് ലാറ്ററൽ എൻട്രി അഡ്മിഷനും ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർഥിനികൾ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 18 രാവിലെ 10 മണിക്ക് കോളജിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495207906, 9447900411

Summary

Education news: Spot Admission to Vacant B.Tech Seats in Various Engineering Colleges Across Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com