

കേരള സർക്കാരിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സെൻട്രലൈസ്ഡ് കോൾ സെന്ററിലേക്ക് നിയമനം നടത്തുന്നു. കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. അകെ 40 ഒഴിവുകളാണ് ഉള്ളത്. മതിയായ യോഗ്യതയും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 23.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം
കസ്റ്റമർ കെയർ സർവീസസ് / കോൾ സെന്റർ മേഖലയിൽ കുറഞ്ഞത് 6 മാസത്തെ പരിചയം
പ്രായപരിധി:
ഉദ്യോഗാർഥിയുടെ ഉയർന്ന പ്രപരിധി 45 വയസ് വരെയാണ്.
സർക്കാർ നിയമങ്ങൾ അനുസരിച്ച് ഇളവുകൾ ലഭിക്കും.
ശമ്പളം
8 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് ജോലി.
ഓരോ ഷിഫ്റ്റിനും 1,010 രൂപ വീതം ലഭിക്കും.
കാലാവധി
ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.
ഈ തസ്തികയ്ക്ക് നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ അംഗീകൃത സർവകലാശാല/സ്ഥാപനങ്ങളിൽ നിന്നായിരിക്കണം.
അപേക്ഷകർ നൽകിയ ഏതെങ്കിലും വിവരങ്ങൾ തെറ്റായതോ അസത്യമായതോ ആണെന്ന് കണ്ടെത്തിയാൽ, മുന്നറിയിപ്പില്ലാതെ അവരുടെ അപേക്ഷ/നിയമനം റദ്ദാക്കപ്പെടുകയോ അവസാനിപ്പിക്കപ്പെടുകയോ ചെയ്യും.
വിദ്യാഭ്യാസ യോഗ്യതാ രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ നൽകിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രം അപ്‌ലോഡ് ചെയ്യണം.
മാർക്ക് ലിസ്റ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, സ്റ്റേറ്റ്‌മെന്റ് ഓഫ് മാർക്ക്സ് എന്നിവ മാത്രം അപ്‌ലോഡ് ചെയ്യുന്നത് അംഗീകരിക്കില്ല. അങ്ങനെ ചെയ്താൽ അപേക്ഷ നിരസിക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/05/CRA-Notification.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates