കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ പി.ജി മെഡിക്കൽ 2025 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.
രണ്ടാം ഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന അപേക്ഷകർക്ക് ഓപ്ഷൻ കൺഫർമേഷൻ, ഒഴിവാക്കൽ, പുനക്രമീകരണം എന്നിവ ചെയ്യാനുള്ള സൗകര്യം കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. അടുത്ത ഘട്ടത്തിലേക്ക് പരിഗണിക്കപ്പെടുന്നതിനായി ഈ നടപടികൾ നിർബന്ധിതമാണ്.
അപേക്ഷകർ ഡിസംബർ 17 വൈകിട്ട് 5 മണിക്കകം മുകളിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. സംശയങ്ങൾക്കായി ഹെൽപ്പ് ലൈനുകൾ: 0471-2332120, 2338487.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates