സയന്‍സ് ബിരുദമുണ്ടോ? ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആകാം; തുടക്ക ശമ്പളം 43,400 രൂപ

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 ഓഗസ്റ്റ് 05
fire and rescue
Representational Image
Updated on
1 min read

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരൊഴിവ് മാത്രമാണുള്ളതെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ഒഴിവുകളെല്ലാം ഇതിലേക്ക് പരിഗണിക്കും. ശമ്പള സ്‌കെയില്‍: 43,400 - 91,200 രൂപ. ഇതിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

യോഗ്യത

  • വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സയന്‍സ് ബിരുദം. കെമിസ്ട്രി (രസതന്ത്രം) ഐച്ഛിക വിഷയമായി പഠിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. സ്‌പോര്‍ട്‌സ് മേഖലയില്‍ മികച്ച കഴിവ തെളിയിച്ചവര്‍ക്കും എന്‍സിസി (A, B, C), സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് (SPC) സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും വെയിറ്റേജ് മാര്‍ക്ക് ലഭിക്കുന്നതാണ്.

  • പ്രായപരിധി: 20 - 35 വയസ്സ് (02.01.1991നും 01.01.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം). SC/ST, OBC ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 43 വയസ്സാണ്.

  • ശാരീരിക യോഗ്യതകള്‍: ഉയരം: പൊതുവിഭാഗത്തിന് കുറഞ്ഞത് 165 സെ.മീ; SC/ST വിഭാഗത്തിന് 160 സെ.മീ. ഭാരം: പൊതുവിഭാഗത്തിന് 50 കി.ഗ്രാം; SC/ST വിഭാഗത്തിന് 48 കി.ഗ്രാം. നെഞ്ചളവ്: 81 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം); SC/ST വിഭാഗത്തിന് 76 സെ.മീ (കുറഞ്ഞത് 5 സെ.മീ വികാസം).

  • കാഴ്ചശക്തി: കണ്ണട ഇല്ലാതെ 6/6 (Distant Vision) കാഴ്ച ശക്തി ഉണ്ടായിരിക്കണം. (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്).

ശ്രദ്ധിക്കുക: ഭിന്നശേഷിക്കാര്‍ക്കും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

തെരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ/OMR/ഓണ്‍ലൈന്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ (Physical Efficiency Test - 8 ഇനങ്ങളില്‍ കുറഞ്ഞത് 5 എണ്ണത്തില്‍ യോഗ്യത നേടണം) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷ: കേരള പിഎസ്‌സിയുടെ 'ഒറ്റത്തവണ രജിസ്‌ട്രേഷന്‍' പ്രൊഫൈലിലൂടെ നേരിട്ട് അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 047/2026. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.keralapsc.gov.in സന്ദര്‍ശിക്കുക. അവസാന തീയതി: 2026 ഓഗസ്റ്റ് 05

fire and rescue
ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ
fire and rescue
ഐടിഐ കഴിഞ്ഞവർക്ക് ഗൾഫിൽ സൗജന്യ നിയമനം; 40 സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ ഒഴിവുകൾ, മികച്ച ശമ്പളം!
fire and rescue
സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി ! പത്താം ക്ലാസ് യോഗ്യത, അപേക്ഷ ഇപ്പോൾ സമർപ്പിക്കാം
Summary

Kerala PSC Fire Station Officer Notification; Check Detaills, Apply Now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com