

പി എസ് സി വഴിയുള്ള സ്ഥിരം നിയമനത്തിനായി കേരളാ പൊലീസിൽ വനിതാ കോൺസ്റ്റബിൾ, കേരള പോര്‍ട്ട് സർവീസിലും ജലസേചന വകുപ്പിലും അസിസ്റ്റന്റ് എൻജിനിയർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 14 ആണ്.
1. വകുപ്പ് : കേരള പൊലീസ്
2. ഉദ്യോഗപ്പേര് : വനിതാ പൊലീസ് കോൺസ്റ്റബിൾ
(വനിതാ പൊലീസ് ബറ്റാലിയൻ)
3. ശമ്പളം : 31,100 - 66,800 രൂപ
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി : നേരിട്ടുളള നിയമനം
6. പ്രായപരിധി : 18-26; ഉദ്യോഗാർത്ഥികൾ 02.01.1999-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സായും പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു.
7. യോഗ്യതകൾ:-
(എ) വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി (പ്ലസ് ടു) പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽതത്തുല്യ യോഗ്യത.
(i) നിശ്ചിത യോഗ്യതയുളള മതിയായ എണ്ണം എസ് സി/എസ് ടി വിഭാഗം ഉദ്യോഗാർത്ഥികളുടെഅഭാവത്തിൽ മാത്രം അവർക്കായി സംവരണം ചെയ്തിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി ഹയർ സെക്കൻഡറി / പ്ലസ് ടൂ പരീക്ഷയില്‍ പരാജയപ്പെട്ട ഉദ്യോഗാർത്ഥികളേയും പരിഗണിക്കുന്നതാണ്.
1. വകുപ്പ് : കേരള പോര്‍ട്ട് സർവീസ് (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്)
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എൻജിനീയര്‍ (മെക്കാനിക്കല്‍)
3. ശമ്പളം : 55,200 – 1,15,300 രൂപ
4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 21-40. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1985 -നും 01.01.2004-നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉള്‍പ്പെടെ). പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.
7. യോഗ്യതകള്‍ :
യുജിസി / എഐസിടിഇ അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കേരള സർക്കാർ സ്ഥാപനത്തിൽ നിന്നോ നേടിയ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിടെക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. അല്ലെങ്കിൽ എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മെക്കാനിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമയും Sea-going / Inland vessels ന്റെ നിർമ്മാണത്തിലും പരിപാലനത്തിലുമുള്ള അഞ്ച് വർഷത്തെ പരിചയം
1. വകുപ്പ് : ജലസേചനം
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് എൻജിനീയര്‍ (മെക്കാനിക്കൽ )
3. ശമ്പളം : 55,200 – 1,15,300 രൂപ
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകള്‍
5. നിയമന രീതി : നേരിട്ടുള്ള നിയമനം
6. പ്രായപരിധി : 20-40 ഉദ്യോഗാര്‍ത്ഥികള്‍ 02-01-1985 -നും 01.01.2005-നും ഇടയില്‍ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ) പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും.
7. യോഗ്യതകള്‍ :
(1) കേരള സര്‍വ്വകലാശാലയുടെ മെക്കാനിക്കല്‍ എൻജിനിയറിങ്ങിലുള്ള ബി എസ് സി ബിരുദമോ തത്തുല്യ യോഗ്യതയോ
അല്ലെങ്കില്‍
(2) മദ്രാസ് സര്‍വ്വകലാശാലയുടെ മെക്കാനിക്കല്‍ എൻജിനിയറിങ്ങിലുള്ള ബി ഇ ബിരുദമോ തത്തുല്യ യോഗ്യതയോ
അല്ലെങ്കില്‍
(3) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിന്റെ മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ് ഡിപ്ലോമയോ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യതയോ
അല്ലെങ്കില്‍
(4) ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) യുടെ മെക്കാനിക്കൽഎൻജിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ് എക്സാമിനേഷന്റെ A യും B യും സെക്ഷനുകൾ പാസായിരിക്കണം
അല്ലെങ്കില്‍
(5) കേരള സർവ്വകലാശാലയുടെ മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ബി എസ് സി ബിരുദത്തിന് തുല്യമായി സർക്കാർ അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 14 (14.01.2026) ബുധനാഴ്ച രാത്രി 12.00 മണി വരെ
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് : www.keralapsc.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates