

റിസർച്ച് മേഖലയിലും ഡാറ്റാ അനാലിസിസിലും നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ സർട്ടിഫിക്കറ്റ് ഇൻ റിസർച്ച് മെതോഡിയോളജി & ഡാറ്റ അനാലിസിസ് (CRMD) കോഴ്സിലേക്ക് അപേക്ഷിക്കാം. ഓൺലൈൻ ക്ലാസുകളും പ്രായോഗിക പരിശീലനവും അടങ്ങുന്ന ഈ ആറുമാസത്തെ കോഴ്‌സാണ് ഇത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയ അനാലിസിസ് ആൻഡ് റിസർച്ച് സെന്റർ ആണ് കോഴ്സ് നടത്തുന്നത്.
കോഴ്സിൽ പ്രധാനമായും നാല് മൊഡ്യൂളുകളാണുള്ളത്:
RM001 – Introduction to Research
RM002 – Statistics for Research:
RM003 – Proposal Development and Report Writing
RMP01 – Project and Workshop-Based Training
ഓരോ വിഷയത്തിനും സ്വയം പഠന സഹായികൾ, ഓൺലൈൻ തിയറി ക്ലാസുകൾ, പ്രായോഗിക പരിശീലനം എന്നിവ ലഭ്യമാക്കും. കൂടാതെ രണ്ട് മുതൽ മൂന്ന് ദിവസം വരെ നീളുന്ന വർക്ക്‌ഷോപ്പുകളും നടത്തും.
അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം (Degree) അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഗവേഷകർ, പി.ജി/ഗവേഷണ വിദ്യാർത്ഥികൾ, അധ്യാപകർ, സന്നദ്ധ സംഘടന പ്രവർത്തകർ (NGOs), വിവിധ പ്രോജക്ട് ജീവനക്കാർ എന്നിവർക്ക് ഈ കോഴ്‌സ് ഏറെ പ്രയോജനപ്പെടും.
എഴുത്തുപരീക്ഷ, അസൈൻമെന്റുകൾ, പ്രായോഗിക പരിശീലനത്തിലെ പ്രകടനം, പ്രോജക്ട് വർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ കുറഞ്ഞത് 70 ശതമാനം ഹാജർ നിർബന്ധമാണ്.
ആകെ ഫീസ്: 7,500/- (രണ്ട് തവണകളായി അടയ്ക്കാം).
താൽപര്യമുള്ളവർ SRC-യുടെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കൊപ്പം ഫോട്ടോ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസും ഓൺലൈനായി അടയ്ക്കാം.
അവസാന തീയതി: 2026 ഓഗസ്റ്റ് 16
ഓൺലൈൻ അപേക്ഷ: SRC Online Registration
തിരുവനന്തപുരം ഓഫീസ്: 0471-2325101, 8281114464
കോഴിക്കോട് പഠനകേന്ദ്രം: 7624962294
ഔദ്യോഗിക വെബ്സൈറ്റ്: www.srccc.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates