കേരള സർക്കാർ സ്ഥാപനമായ ഔഷധിക്ക് കീഴിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാകും നടത്തുക. അപ്രന്റീസ്, മെഷീൻ ഓപ്പറേറ്റർ എന്നി തസ്തികകളിലാണ് ഒഴിവുകളാണുള്ളത്.
ഔഷധിയുടെ കുട്ടനെല്ലൂര്‍ ഫാക്ടറിയില്‍ ആണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം നടത്തുന്നത്.
അപ്രന്റീസ് വിഭാഗത്തിൽ 211 ഒഴിവുകളും മെഷീന്‍ ഓപ്പറേറ്റര്‍ ആയി 300 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള പ്രായം 18 വയസ് മുതല്‍ 41 വയസ് വരെയാണ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
മെഷീന്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഐടി.ഐ, ഐ.ടി.സി, പ്ലസ് ടു ഇവയിൽ ഏതെങ്കിലും ഒന്ന് പാസായിരിക്കണം. അപ്രന്റീസ് തസ്തികയിയിലേക്ക് അപേക്ഷിക്കാൻ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അപ്രന്റീസിന് 14,300 രൂപ ശമ്പളമായി ലഭിക്കും. മെഷീന്‍ ഓപ്പറേറ്റര്‍ക്ക് പ്രതിമാസം 14,700 രൂപ ശമ്പളമായി ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔഷധിയുടെ വെബ്‌സൈറ്റിലെ കരിയര്‍ പേജില്‍ നിന്ന് മെഷീന്‍ ഓപ്പറേറ്റര്‍, അപ്രന്റീസ് റിക്രൂട്ട്‌മെന്റുകള്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കിയതിന് ശേഷം തന്നിരിക്കുന്ന ഗൂഗിള്‍ ഫോം മുഖേന അപേക്ഷ സമർപ്പിക്കുക.
നേരിട്ടും അപേക്ഷ നൽകാം. ഇതിനായി വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഔഷധിയുടെ കുട്ടനെല്ലൂര്‍ ഓഫീസില്‍ ലഭിക്കുന്ന വിധം തപാല്‍ മുഖേനയും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates