ഫയർ ഫോഴ്‌സിൽ 1,000 ഹോംഗാർഡുമാർ; വിരമിച്ച സൈനികർക്ക് പുതിയ അവസരം വരുന്നു

സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനം.
Kerala Fire force
Kerala to Recruit 1,000 Ex-Servicemen as Home Guards for Fire Force
Edited By:
Updated on
1 min read

കേരള ഫയർ ഫോഴ്‌സിന്റെ പ്രവർത്തനശേഷി വർധിപ്പിക്കാൻ വിരമിച്ച സൈനികർക്ക് അവസരം.  1,000 പേരെ ഹോംഗാർഡുമാരായി പുതുതായി നിയമിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Kerala Fire force
PSC വിളിക്കുന്നു... സർവകലാശാലക അസിസ്റ്റന്റ് മുതൽ ഫയർ ഫോഴ്‌സ് ട്രെയിനി വരെ

സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനം. ദുരന്തമുഖങ്ങളിൽ നിർണായക സേനയായി ഫയർഫോഴ്സ് മാറിയ സാഹചര്യത്തിൽ അധിക മനുഷ്യവിഭവശേഷി സേനയുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

കാലാവസ്ഥാ വ്യതിയാനവും വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും മുൻനിർത്തി സേനയെ സമഗ്രമായി ആധുനികവൽക്കരിക്കുന്നതിന് സർക്കാർ കർമപദ്ധതി തയ്യാറാക്കും.

Kerala Fire force
ടാറ്റ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം; വിവിധ തസ്തികകളിൽ 35 ഒഴിവുകൾ

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നിറവേറ്റാൻ സേനയെ പ്രൊഫഷണൽ രീതിയിൽ സജ്ജമാക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെയും ഫയർമാൻമാരെയും നിയമിക്കുന്നതിനും സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Summary

Kerala to Recruit 1,000 Ex-Servicemen as Home Guards for Fire Force

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com