

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ പ്രൊജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ഇന്റേൺഷിപ്പിന് അവസരം. എറണാകുളം മേഖലാ ഓഫീസിലാണ് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപൻഡ് ലഭിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ സ്ട്രീമിൽ എം.ബി.എ, എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എൽ.എൽ.ബി ഫസ്റ്റ് ക്ലാസോടെ പാസായവർക്കാണ് അവസരം. 25 വയസ്സിൽ താഴെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അഭിമുഖത്തിലൂടെയാണ് നിയമനം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.
എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ മാവേലി റോഡിലുള്ള കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ മേഖലാ ഓഫീസിലാണ് അഭിമുഖം നടക്കുക. ബന്ധപ്പെട്ട രേഖകളുമായി സെപ്റ്റംബർ 15ന് രാവിലെ 10:30ന് ഓഫീസിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് 9496015008, 9496015011 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates