കിഫ്ബിയിൽ 24 ഒഴിവുകൾ, എൻജിനീയർമാർക്ക് അവസരം; സിഎംഡി വഴി മാർച്ച് 19 വരെ അപേക്ഷിക്കാം

കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്‌, ഡ്രാഫ്റ്റ്‌സ്മാൻ എന്നീ തസ്തികകളിലാണ് നിയമനം
KIIFBI recruitment notification for 24 engineer vacancies through CMD Kerala
Kerala Infrastructure Investment Fund Board (KIIFB) invites applications for 24 engineering vacancies through the Centre for Management Development (CMD)recruitment portal.Facebook
Updated on
1 min read

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (KIIFB) ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിൽ (ടിആർസി -TRC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നതിന് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) അപേക്ഷക്ഷണിച്ചു.

ജൂനിയർ കൺസൾട്ടന്റുകൾ, ടെക്‌നിക്കൽ അസിസ്റ്റന്റ്‌മാർ, ഡ്രാഫ്റ്റ്‌സ്മാൻ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായാണ് സിഎംഡി അപേക്ഷ ക്ഷണിച്ചത്. നിലവിൽ മൂന്ന് തസ്തികകളിലായി 24 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിങ്ങിൽ ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം എന്നിവ ഉള്ളവർക്ക് തസ്തിക അനുസരിച്ച് അപേക്ഷിക്കാവുന്നതാണ്.

വിജ്ഞാപനം പുറപ്പെടുവിച്ച ഇന്ന് മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങി. മാർച്ച് 19 വരെ അപേക്ഷ സമർപ്പിക്കാം.

KIIFBI recruitment notification for 24 engineer vacancies through CMD Kerala
സർക്കാർ സ്ഥാപനങ്ങളിൽ സ്റ്റൈപൻഡോടെ ഇന്റേൺഷിപ്പ്, സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രായം, ശമ്പളം, ഒഴിവുകളുടെ എണ്ണം എന്നിവ അറിയാം

ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ആകെ ഒമ്പത് ഒഴിവുകളാണ് ഉള്ളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ വിഷയങ്ങളിൽ എൻജിനീയറിങ്ങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട തൊഴിൽ മേഖലയിൽ ആവശ്യമായ പ്രവൃത്തി പരിചയം ഉണ്ടാകണം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. ശമ്പളം 37,500 രൂപ പ്രതിമാസം സമാഹൃതമായി ലഭിക്കും.

ടെക്‌നിക്കൽ അസിസ്റ്റന്റ്‌ തസ്തികയിൽ 11 ഒഴിവുകളാണ് ഉള്ളത്. ഇതിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്‌ ജിഐഎസ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ജിയോ ഇൻഫർമാറ്റിക്സിൽ എംടെക് ആവശ്യമാണ്. മറ്റ് തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം ആണ് അടിസ്ഥാനയോഗ്യത. നിശ്ചിത പ്രവൃത്തിപരിചയവും തസ്തിക അടിസ്ഥാനമാക്കി ആവശ്യമാണ്. ഉയർന്ന പ്രായപരിധി 35 വയസ്സാണ്. പ്രതിമാസം 32,500 രൂപ സമാഹൃത വേതനമായി ലഭിക്കും

ഡ്രാഫ്റ്റ്‌സ്മാൻ തസ്തികയിൽ നാല് ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ, സിവിൽ വിഷയങ്ങളിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഇരുവിഭാഗങ്ങളിലും രണ്ട് ഒഴിവുകൾ വീതം ആണ് ഉള്ളത്. ഡ്രാഫ്റ്റിങ്ങിൽ അഞ്ച് വർഷം പ്രവൃത്തി പരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 30 വയസ്സാണ്. പ്രതിമാസം 32,500 രൂപ സമാഹൃത വേതനമായി ലഭിക്കും.

KIIFBI recruitment notification for 24 engineer vacancies through CMD Kerala
ഐഡിബിഐ ബാങ്കിൽ 1300 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അവസരം; മാർച്ച് എട്ട് മുതൽ അപേക്ഷിക്കാം

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വഴി ടെക്‌നിക്കൽ റിസോഴ്‌സ് സെന്ററിൽ നിയമിക്കും. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബസൈറ്റ് ഇവിടെ കാണാം

Summary

Job Alert: Kerala Infrastructure Investment Fund Board (KIIFB) has announced 24 vacancies for engineers. Eligible candidates can apply through the Centre for Management Development (CMD) portal before March 19. Check eligibility, vacancies, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com