

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്റ്റാഫ് നഴ്സ് മുതൽ പ്ലംബർ, ലബോറട്ടറി ടെക്നീഷ്യൻ, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നി വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്.
സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം നടക്കുന്നത്. തസ്തികയും അഭിമുഖത്തിനായുള്ള സമയവും അറിയാം. സ്റ്റാഫ് നഴ്സ് - 10.30, ലബോറട്ടറി ടെക്നീഷ്യൻ - 11.30, സൈക്കോളജിസ്റ്റ് - 12.30, ഫാർമസിസ്റ്റ് - 1.30, ഇലക്ട്രീഷ്യൻ - 2.15, ഇലക്ട്രീഷ്യൻ - 3, പ്ലംബർ - 4 എന്നിങ്ങനെയാണ് അഭിമുഖ സമയം.
ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates