

കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) അധ്യാപക-അനധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള വിജ്ഞാപനം ഇറക്കി. അകെ 2499 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ മുതൽ സെക്ഷൻ ഓഫീസർ വരെയുള്ള ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 26.12.2025.
തസ്തികയുടെ പേര് & ആകെ ഒഴിവുകൾ
പ്രിൻസിപ്പൽ – 157
വൈസ് പ്രിൻസിപ്പൽ – 125
പി.ജി.ടി (ഹിന്ദി) – 67
പി.ജി.ടി (ഇംഗ്ലീഷ്) – 94
പി.ജി.ടി (ഫിസിക്സ്) – 138
പി.ജി.ടി (കെമിസ്ട്രി) – 128
പി.ജി.ടി (മാത്‍സ്) – 49
പി.ജി.ടി (ബയോളജി) – 74
പി.ജി.ടി (ഹിസ്റ്ററി) – 39
പി.ജി.ടി (ഇക്കണോമിക്സ്) – 80
പി.ജി.ടി (ജിയോഗ്രഫി) – 38
ടി.ജി.ടി (ഇംഗ്ലീഷ്) – 258
ടി.ജി.ടി (ഹിന്ദി) – 79
ടി.ജി.ടി (സയൻസ്) – 143
ടി.ജി.ടി (മാത്‍സ്) – 307
ടി.ജി.ടി (സോഷ്യൽ സ്റ്റഡീസ്) – 253
ഹെഡ്മാസ്റ്റർ – 124
ഫിനാൻസ് ഓഫീസർ – 05
സെക്ഷൻ ഓഫീസർ – 06
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ – 107
സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 179
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 49
ആകെ ഒഴിവുകൾ: 2,499
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.
ടയർ-1: വിഷയ വിജ്ഞാന പരീക്ഷ - 40 മാർക്ക് ദൈർഘ്യം 2½ മണിക്കൂർ
ടയർ-2: വ്യക്തിഗത അഭിമുഖം/സ്‌ക്രീനിംഗ് ടെസ്റ്റ് - 60 മാർക്ക്
ഈ രണ്ട് ഘട്ടങ്ങളിലെയും മാർക്ക് അടിസ്ഥാനമാക്കിയാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
ഓരോ വിഭാഗത്തിലെയും വിദ്യാഭ്യാസ യോഗ്യത,അപേക്ഷ ഫീസ്,പ്രവൃത്തി പരിചയം എന്നിവ അറിയാൻ https://kvsangathan.nic.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates