LIC HFL: 232 അപ്രന്റിസ് ഒഴിവുകൾ; ബിരുദധാരികൾക്ക് കേരളത്തിലും അവസരം

ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 01.
LIC career 2026
LIC HFL Invites Applications for 232 Apprentice Vacancies.LIC HFL/x
Edited By:
Updated on: 
1 min read

എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ (LIC HFL) അപ്രന്റിസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 232 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 01.

LIC career 2026
വരുന്നു... റെയിൽവേയിൽ 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; ഡിഗ്രി മതി

യോഗ്യത

  • ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. 2026 ഒക്ടോബർ ഒന്നിന് യോഗ്യത പൂർത്തിയാക്കിയവരായിരിക്കണം.

  • 2001 ഒക്ടോബർ ഒന്നിന് മുമ്പ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാവില്ല.

  • മറ്റൊരു സ്ഥാപനത്തിൽ നിലവിലുള്ളതോ അവസാനിപ്പിച്ചതോ പൂർത്തിയാക്കിയതോ ആയ അപ്രന്റിസ്ഷിപ് കരാർ ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

LIC career 2026
ഇനി ഒരാഴ്ച കൂടി... കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡർ; പത്താം ക്ലാസ് യോഗ്യത

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

പ്രായപരിധി: അപേക്ഷകന്റെ പ്രായം 20 മുതൽ 25 വയസ് വരെ.

സ്റ്റൈപ്പൻഡ്: പ്രതിമാസം 14,150 രൂപ മുതൽ 16,650 രൂപ വരെ.

പരിശീലന കാലാവധി: 12 മാസം.

അപേക്ഷാ ഫീസ്: എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 200 രൂപ. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി പുരുഷന്മാർക്ക് 800 രൂപയും ഈ വിഭാഗങ്ങളിലെ വനിതകൾക്കും ട്രാൻസ്‌ജെൻഡർ അപേക്ഷകർക്കും 600 രൂപയും ജിഎസ്ടിയും.

കേരളത്തിൽ ആലപ്പുഴ,കോഴിക്കോട് ,കണ്ണൂർ ,കോട്ടയം, പാലക്കാട്,തിരുവനന്തപുരം, തൃശൂർ എന്നി ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്.

LIC career 2026
ഇൻകം ടാക്സിൽ കായിക താരങ്ങൾക്ക് അവസരം; 119 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത

ഓൺലൈൻ എഴുത്തുപരീക്ഷ, രേഖാപരിശോധന, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകർ ആദ്യം NATS പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് BFSI SSC വഴി ലഭിക്കുന്ന ഇമെയിലിലെ നിർദേശങ്ങൾ അനുസരിച്ച് വിശദമായ അപേക്ഷ പൂരിപ്പിക്കുകയും BFSI SSC പോർട്ടലിൽ വഴി ഫീസ് അടയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cdn.lichousing.com/2026/10/Apprentecis-Advertisement-Notification-Batch-10.pdf

LIC career 2026
അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
LIC career 2026
റെയിൽവേയിൽ 1688 ഒഴിവുകൾ; പ്ലസ് ടു യോഗ്യത, ഇന്ന് മുതൽ അപേക്ഷിക്കാം
Summary

LIC HFL Invites Applications for 232 Apprentice Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com