

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ സംഭവിച്ചതിൽ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അദ്ധ്യാപക കൈപ്പുസ്തകത്തിലാണ് തെറ്റ് സംഭവിച്ചത് ഇതിനെതിരെ ശക്തമായ നടപടിയെടുത്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന
നയമാണ് സംസ്ഥാന സർക്കാരിന്റേത്. തെറ്റ് വന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താനും ചരിത്രപരമായ വസ്തുതകൾ ശരിയായി മാത്രമേ പുസ്തകം അച്ചടിക്കാവൂ എന്ന നിർദ്ദേശം സർക്കാർ നൽകി
അദ്ധ്യാപകർക്കുള്ള കൈപ്പുസ്തകത്തിൽ പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ സംഭവിച്ചതായി അറിയാൻ കഴിഞ്ഞു.
ഈ വിഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതിൽ തിരുത്തലുകൾ വരുത്താനും ചരിത്രപരമായ വസ്തുകൾ ചേർത്തു മാത്രമെ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിർദ്ദേശം എസ്.സി.ഇ.ആർ.ടി.ക്ക് നൽകിയിട്ടുണ്ടെന്ന് മന്ത്രി ശിവൻകുട്ടി ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
തിരുത്തലുകൾ വരുത്തിയ പാഠഭാഗം ഇപ്പോൾ എസ് സി ഇ ആർ ടി വെബ്‌സൈറ്റിൽ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാറിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാറിനുള്ളത്.
ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാർത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ വേളയിലെല്ലാം തന്നെ ആ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ് സി ഇ ആർ ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നും മന്ത്രി എഫ് ബി പോസ്റ്റിൽ വ്യക്തമാക്കി.
Kerala Education Minister V Sivankutty orders to debar members of textbook writing committee from further academic activities due to error in teacher text book
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates